ജ്യോതി മൽഹോത്രയുടെ അറസ്റ്റിനു ശേഷം പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ പഞ്ചാബ് സ്വദേശിയായ മറ്റൊരു യുട്യൂബർ പിടിയിൽ. ‘ജാന്‍മഹല്‍ വിഡിയോ’ എന്ന യുട്യൂബ് ചാനൽ നടത്തുന്ന ജസ്ബീര്‍ സിങ്ങിനെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌പെഷല്‍ ഓപ്പറേഷന്‍ സെല്‍ ഉദ്യോഗസ്ഥരാണ് ജസ്ബീര്‍ സിങ്ങിനെ പഞ്ചാബിലെ രൂപ്‌നഗറില്‍നിന്ന് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ജസ്‌ബീറിനെ മൂന്നു ദിവസം പോലീസ് കസ്‌റ്റഡിയില്‍ റിമാന്‍ഡ് ചെയ്‌തു. ജസ്‌ബീറുമായി ബന്ധമുള്ള ചാരവൃത്തി ശൃംഖലയ്‌ക്ക് ഭീകരപിന്തുണയുണ്ടെന്നും ഇയാള്‍ മൂന്നു തവണ പാകിസ്‌താനിലേക്കു യാത്ര ചെയ്‌തതായും പഞ്ചാബ് Read More…

