ജപ്പാനിലെ രാജകുമാരന്‍ ഹിസാഹിറ്റോ പ്രായപൂര്‍ത്തിയായതായി പ്രഖ്യാപനം. രാജകുടുംബ ആരാധകര്‍ക്ക് ആഘോഷം. 40 വര്‍ഷത്തിനിടെ പ്രായപൂര്‍ത്തിയായ ആദ്യത്തെ പുരുഷ രാജകുടുംബാംഗമാണ് അദ്ദേഹം. ചക്രവര്‍ത്തി നരുഹിറ്റോയുടെ മരുമകനായ ഹിസാഹിറ്റോ(19) സിംഹാസനത്തിനുള്ള അവകാശികളുടെ പട്ടികയില്‍ രണ്ടാം സ്‌ഥാനത്തെത്തി. അദ്ദേഹത്തിന് ശേഷം മറ്റ് പുരുഷ അവകാശികള്‍ നിലവിലില്ല. ജപ്പാനില്‍ പുരുഷന്മാര്‍ക്കു മാത്രമേ ചക്രവര്‍ത്തിയാകാനാകൂ. കഴിഞ്ഞ വര്‍ഷം 18 വയസ് പൂര്‍ത്തിയായെങ്കിലും സര്‍വകലാശാല പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹം ആഘോഷങ്ങള്‍ ഒരു വര്‍ഷത്തേക്ക് ഒഴിവാക്കുകയായിരുന്നു. മാറ്റിവച്ച അദ്ദേഹത്തിന്റെ പ്രായപൂര്‍ത്തി ആഘോഷം ശനിയാഴ്‌ച അദ്ദേഹത്തിന്റെ കുടുംബ Read More…

