ഡിജിറ്റല്‍ യുഗത്തില്‍, ലോകമെമ്പാടുമുള്ള സമാന ചിന്താഗതിക്കാരുമായി ബന്ധപ്പെടുന്നത് വളരെ എളുപ്പമാണ്. നൂതനമായ പല കാര്യങ്ങള്‍ക്കും അത് വഴിയൊരുക്കുന്നു. എന്നാല്‍ ആളുകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഉണ്ടാക്കിയ നെറ്റ്വര്ക്കുകള് പുതിയൊരുതരം വേട്ടക്കാരനും ജന്മം നല്കി. അത്തരത്തിലൊരാളായിരുന്നു ജപ്പാനില്‍ നിന്നുള്ള ”ട്വിറ്റര്‍ കൊലയാളി” എന്നറിയപ്പെടുന്ന സീരിയല്‍ കില്ലര്‍, തകഹിരോ ഷിറൈഷി. 2017 ഓഗസ്റ്റിനും ഒക്ടോബറിനും ഇടയില്‍, ഇന്റര്‍നെറ്റില്‍ ആത്മഹത്യാപരമായ ചിന്തകള്‍ പങ്കുവെച്ച എട്ട് സ്ത്രീകളും ഒരു പുരുഷനുമുള്‍പ്പെടെ ഒമ്പത് പേരെ തകഹിരോ ഷിറൈഷി കൊലപ്പെടുത്തി. ആത്മഹത്യാപരമായ ചിന്തകളുള്ള ദുര്‍ബലരായ ആളുകളെ സമൂഹ Read More…

