നിരവധി ഇന്ത്യൻ മാധ്യമങ്ങൾ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു വാർത്തയാണ് സമൂസ, ജിലേബി, ലഡു പാക്കറ്റുകളില്‍ കൊഴുപ്പിന്റെ അളവ് കൂടുതലാണെന്ന മുന്നറിയിപ്പ് സന്ദേശം നിര്‍ബന്ധമാക്കി എന്നത്. എന്നാല്‍ ഇത് അടിസ്ഥാന രഹിതമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതുസംബന്ധിച്ച് പിഐബി വസ്തുതാ പരിശോധന വിഭാഗം ഈ അവകാശവാദങ്ങൾ തെറ്റാണെന്ന് സ്ഥിരീകരിച്ചു. ഇത്തരത്തില്‍ യാതൊരു വിധത്തിലുമുള്ള നിര്‍ദേശവും നല്‍കിയിട്ടില്ല. തൊഴിലിടങ്ങളില്‍ ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്താന്‍ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. അതനുസരിച്ച് ജോലിസ്ഥലത്ത് കന്റീനുകളിലും മീറ്റിങ് ഹാളുകളിലും കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങളുടെ വിവരങ്ങളും അതിന്റെ ദോഷങ്ങളും Read More…

