20 വര്‍ഷത്തിന് ശേഷം ഹെവി വെയ്റ്റ് ബോക്‌സിങ്ങിന് ഇറങ്ങിയ ഇതിഹാസ താരം മൈക് ടൈസണ്‍ റിങ്ങില്‍ പരാജയപ്പെട്ടെങ്കിലും നിരവധി ആരാധകരുടെ മനസ്സ് കീഴടക്കിയാണ് മത്സരം അവസാനിപ്പിച്ചത്. 58 കാരനായ ടൈസണ്‍ തന്റെ പ്രായം ഒരു പ്രശ്‌നമല്ലയെന്ന് തെളിയിച്ചുകൊണ്ടാണ് തന്നേക്കാള്‍ 31 വയസ് കുറഞ്ഞ ജേക്ക് പോളുമായി പോരാട്ടത്തിന് ഇറങ്ങിയത്. എന്നാല്‍ മത്സത്തില്‍ തയാറെടുപ്പിനിടെ സംഭവിച്ച ഒരു ആരോഗ്യ പ്രശ്‌നം തന്നെ മരണത്തിന്റെ പടിവതില്‍ക്കല്‍ വരെ എത്തിച്ചിരുന്നതായി മൈക്ക് വെളിപ്പെടുത്തി. തന്നെ വീഴ്ത്തിയത് അള്‍സര്‍ രോഗ മൂര്‍ച്ഛയായിരുന്നെന്ന് മൈക്ക് Read More…