Featured Movie News

പത്ത് ദിവസം, ജെയ്‌ലര്‍ നേടിയത് 500 കോടി

രജനികാന്ത് ആരാധകര്‍ ജെയ്‌ലര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ചിത്രത്തിന് ഗംഭീരവരവേല്‍പ്പാണ് ലോകമെമ്പാട്‌നിന്നും ലഭിച്ചിരിക്കുന്നത്. നിലവില്‍ ജെയ്‌ലര്‍ സിനിമ തീയേറ്ററുകളില്‍ തകര്‍ത്ത് ഓടിക്കോണ്ടിരിക്കുകയാണ്. സിനിമ റിലീസായി 10 ദിവസത്തിനുള്ളില്‍ 500 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് ജെയ്‌ലര്‍. 2.0, പൊന്നിയില്‍ സെല്‍വന്‍ എന്ന ചിത്രങ്ങള്‍ക്ക് ശേഷം 500 കോടി ക്ലബ്ബില്‍ കയറുന്ന മൂന്നാമത്തെ തമിഴ് സിനിമയാണ് രജനികാന്ത് നായകനായ ജെയ്‌ലര്‍. ജെയ്‌ലര്‍ ഇതുവരെ ഏകദേശം 263.9 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് നേടിയത്. രജനികാന്തും അക്ഷയ് കുമാറും ഒന്നിച്ച Read More…

Featured Movie News

മോഹന്‍ലാല്‍ മഹാനടനെന്ന് രജിനീകാന്ത്

‘ജയിലര്‍’ ഓഡിയോ ലോഞ്ചിനിടയില്‍ മോഹന്‍ലാലിനെ പ്രശംസിച്ച് രജിനികാന്ത്. എന്തൊരു മനുഷ്യന്‍, മഹാനടനാണ് മോഹന്‍ലാല്‍ അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തി എന്നായിരുന്നു പ്രസംഗത്തിനിടയില്‍ രജിനികാന്ത് പറഞ്ഞു. രജിനികാന്തിനോടുള്ള ഇഷ്ടം കൊണ്ട് കഥപോഖലും കേള്‍ക്കാതെയാണ് അഭിനായിക്കാനായി മോഹന്‍ലാകല്‍ സമ്മതിച്ചത് എന്ന് ചിത്രത്തിന്റെ സംവിധായകന്‍ നെല്‍സണ്‍ പറയുന്നു. സണ്‍പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലനിധിമാരന്‍ നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് 10 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. രിജനിയുടെ 169-ാം ചിത്രമാണ് ജയിലര്‍. ഇത് ആദ്യമായാണ് മോഹന്‍ലാലും രജനികാന്തും ഒന്നിച്ച് അഭിനയിക്കുന്നത്.

Featured Movie News

‘ജയിലർ പാൻ- ഇന്ത്യനല്ല’; രജനി ആരാധകരെ തൃപ്തിപ്പെടുത്തുമെന്ന് തമന്ന

ലോകമെമ്പാടുമുള്ള രജനീകാന്ത് ആരാധകര്‍ കാത്തിരിക്കുന്ന ‘ജയിലർ’ ആഗസ്റ്റ് 10നാണ് തിയേറ്ററുകളിൽ എത്തുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വെള്ളിയാഴ്ച ചെന്നൈയിൽ നടന്നു. രജനികാന്ത് നായകനാകുന്ന ‘ജയിലർ’ നെൽസൺ ദിലീപ് കുമാറാണ് സംവിധാനം ചെയ്യുന്നത്. നയൻതാരയുടെ “കോലമാവ് കോകില’ എന്ന ചിത്രത്തിലൂടെ കോളിവുഡിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ്‌ നെൽസൺ. ചിത്രത്തിൽ മലയാളത്തിലെ നടനവിസ്മയം മോഹൻലാലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒപ്പം വിനായകനും. കന്നടയില്‍നിന്ന് ശിവ രാജ്കുമാറും ഹിന്ദിയില്‍നിന്ന് ജാക്കി ഷ്റോഫും. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ റിലീസിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളികളും. Read More…