കൊൽക്കത്ത: ആഴ്ചകളായി ഒളിവിൽ കഴിഞ്ഞിരുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ജഹാംഗീർ ഖാൻ ഒടുവിൽ പിടിയിലായി. നേപ്പാൾ അതിർത്തിക്ക് സമീപത്തുനിന്നാണ് ബംഗാൾ പ്രത്യേക അന്വേഷണ സംഘം (STF) ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ത്യ വിട്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായതെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിൽ നിന്നുള്ള താൽക്കാലിക സംരക്ഷണം കൽക്കട്ട ഹൈക്കോടതി നീക്കുകയും ജാമ്യാപേക്ഷ തള്ളുകയും ചെയ്തതിന് പിന്നാലെയാണ് പോലീസ് നടപടി. ബംഗാളിലെ ഫാൽറ്റ മണ്ഡലത്തിൽ നടന്ന നിയമസഭാ വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിലൂടെയാണ് ജഹാംഗീർ ഖാൻ വാർത്തകളിൽ നിറഞ്ഞത്. Read More…

