വെറും 8 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള ഒരു ദ്വീപ് രാഷ്ട്രം. അവിടെ നിങ്ങള്‍ക്ക് 105,000 ഡോളര്‍ നല്‍കിയാല്‍ പൗരത്വം ലഭിക്കും. തെക്കുപടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ നൗറുവിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. കടല്‍നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ കാലാവസ്ഥാ വ്യതിയാനത്തിന് എതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് പണത്തിന് ദ്വീപില്‍ പൗരത്വം നല്‍കുന്ന ‘ഗോള്‍ഡന്‍പാസ്‌പോര്‍ട്ട്’ സൗകര്യം നല്‍കുന്നത്. ചൂട് കൂടുന്നത് അനുസരിച്ച് സമുദ്രനിരപ്പ് ഉയരല്‍, കൊടുങ്കാറ്റ്, തീരദേശ മണ്ണൊലിപ്പ് എന്നിവയില്‍ നിന്ന് നൗറു അസ്തിത്വ ഭീഷണി നേരിടുന്നു. സമ്പന്ന രാജ്യങ്ങളെപ്പോലെ കാലാവസ്ഥാ പ്രതിസന്ധിയില്‍ Read More…