ഇഫ്താര്‍ പരിപാടിക്കിടെ മുസ്ലീം സമുദായത്തെ അപമാനിച്ചെന്നാരോപിച്ച് തമിഴ്‌സൂപ്പര്‍താരം വിജയ്‌ക്കെതിരേ ചെന്നൈയില്‍ കേസ്. മതവികാരം വ്രണപ്പെടുത്തിയതിന് വിജയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സുന്നത്ത് ജമാഅത്ത് ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസില്‍ തമിഴ്നാട് സുന്നത്ത് ജമാഅത്തിന്റെ സംസ്ഥാന ട്രഷറര്‍ സയ്യിദ് ഗൗസ് പരാതി നല്‍കി. വിജയിന്റെ ഇഫ്താര്‍ പരിപാടി മുസ്ലീം സമുദായത്തെ അപമാനിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് ഗൗസ് ആരോപിച്ചു. റമദാന്‍ വ്രതാനുഷ്ഠാനവുമായോ ഇസ്ലാമിക ആചാരങ്ങളുമായോ യാതൊരു ബന്ധവുമില്ലാത്തവരേയും ”മദ്യപാനികളും റൗഡികളും” ഉള്‍പ്പെടെയുള്ള വ്യക്തികളേയും പങ്കെടുപ്പിച്ച് നടത്തിയ പരിപാടി ഇഫ്താറിന്റെ പവിത്രതയെ Read More…