ആറ് ദിവസത്തിനിടെ രണ്ട് ഫുൾ ഡിസ്റ്റൻസ് അയൺമാൻ ട്രയാത്ത്‌ലണുകൾ പൂർത്തിയാക്കിയ പ്രശസ്ത നടനും ഫിറ്റ്‌നസ് പ്രേമിയുമായ മിലിന്ദ് സോമന്റെ ഭക്ഷണരീതിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വലിയ നേട്ടം കൈവരിച്ചെങ്കിലും ലളിതമായ ഭക്ഷണമാണ് അദ്ദേഹം കഴിക്കുന്നത്. സെപ്റ്റംബർ 13-ന് നടന്ന അയൺമാൻ വെയിൽസും സെപ്റ്റംബർ 19-ന് നടന്ന അയൺമാൻ ഇറ്റലിയും പൂർത്തിയാക്കിയ ശേഷം താൻ കഴിക്കുന്ന ഭക്ഷണങ്ങളുടെ ചിത്രങ്ങൾ 60-കാരനായ മിലിന്ദ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മത്സരം കഴിഞ്ഞയുടൻ രാജ്മയും ചോറും കഴിക്കുന്ന ചിത്രമാണ് അദ്ദേഹം ആദ്യം പങ്കുവെച്ചത്. Read More…

