Spotlight

റിക്ഷയിൽ കൊണ്ടുപോയ കമ്പി പിന്നാലെ വന്ന കാറിന്റെ ഡ്രൈവറുടെ നെഞ്ചില്‍ തുളച്ചു കയറി; ദാരുണാന്ത്യം, ജീവനെടുത്ത് അശ്രദ്ധ- വീഡിയോ

ഗുരുഗ്രാമിലെ ദ്വാരക എക്സ്പ്രസ് വേയിൽ റിക്ഷയിൽ കൊണ്ടുപോയ ഇരുമ്പ് കമ്പികൾ കാറിലേക്ക് തുളച്ചുകയറി ഡ്രൈവർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ടാക്സി കാർ യാത്രക്കാരെ നടുക്കിയ ഈ അപകടമുണ്ടായത്. മുന്നിൽ പോവുകയായിരുന്ന ഇ-റിക്ഷയിൽ കയറ്റിയിരുന്ന ഇരുമ്പ് ദണ്ഡുകളിൽ കാർ ഇടിക്കുകയും, നിയന്ത്രണം വിട്ട് കാറിന്റെ മുൻഗ്ലാസ് തകർത്ത് ഉള്ളിലേക്ക് കയറിയ കമ്പികൾ ഡ്രൈവറുടെ നെഞ്ചിൽ തറയ്ക്കുകയുമായിരുന്നു. കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്ന നീളമുള്ള ഇരുമ്പ് കമ്പികൾ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയും അപായ സൂചനകൾ നൽകാതെയുമാണ് റിക്ഷയിൽ Read More…