Sports

ലോകകപ്പില്‍ സെമി സാധ്യതയുള്ള ആ നാലുടീമുകള്‍ ഇവയാണ്; ഹോട്ട്‌ഫേവറിറ്റ് ടീമിനെ തള്ളി ഇര്‍ഫാന്‍ പത്താന്‍

ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ആര് ജേതാക്കളാകുമെന്ന കൂട്ടിക്കിഴിക്കലുകളിലാണ് ക്രിക്കറ്റ് പണ്ഡിറ്റുകള്‍. ഈ പട്ടികയില്‍ ഏറ്റവും പുതിയതായി ചേര്‍ന്നിരിക്കുന്നത് ഇന്ത്യയുടെ മൂന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താനാണ്. ലോകകപ്പില്‍ സെമിയില്‍ കടക്കാന്‍ പോകുന്ന നാലു ടീമുകളെ പ്രവചിച്ചിരിക്കുകയാണ് ഇര്‍ഫാന്‍. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവരാണ് ഇര്‍ഫാന്റെ പട്ടികയില്‍ സെമിയില്‍ കടക്കാന്‍ സാധ്യതയുള്ള ടീമുകള്‍. ടൂര്‍ണമെന്റിനുള്ള ബില്‍ഡ്-അപ്പില്‍ ഏറ്റവും ഫോമില്‍ നില്‍ക്കുന്ന ഇന്ത്യയാണ് ഇര്‍ഫാന്റെ അഭിപ്രായത്തില്‍ ഫേവറിറ്റുകള്‍. അവര്‍ ഏഷ്യാ കപ്പ് നേടി, Read More…