Crime

കാവലിന് മുന്തിയ ഇനം നായ്ക്കൾ, വളഞ്ഞ സംഘത്തെ തോക്കിൻമുനയിൽ നിർത്തി തൃശൂർ പൊലീസ്, തിരുപ്പൂരിലെ ലഹരിമാഫിയയെ പൂട്ടിയത് സിനിമാ സ്റ്റൈലിൽ

കൊടുങ്ങല്ലൂര്‍: രാജ്യാന്തര ലഹരിമാഫിയ സംഘത്തിലെ അംഗങ്ങളായ രണ്ട് നൈജീരിയന്‍ സ്വദേശികളെയും ഒരു നാഗാലാന്‍ഡ് സ്വദേശിനിയെയും തമിഴ്‌നാട്ടില്‍നിന്ന് പ്രത്യേക അന്വേഷണ സംഘം സാഹസികമായി പിടികൂടി. നൈജീരിയന്‍ പൗരന്മാരായ കിങ്‌സ്ലി വി. ഗോചുക്വു (43), അമോസ് ഇകെച്ചുകന്‍ (43), നാഗാലാന്‍ഡ് സ്വദേശിനി ടി. സെന്‍സലി കിക്കോന്‍ (49) എന്നിവരാണ് അറസ്റ്റിലായത്. കൈപ്പമംഗലം ചളിങ്ങാടുനിന്ന് 34.390 ഗ്രാം എം.ഡി.എം.എയുമായി അന്തര്‍സംസ്ഥാന ലഹരിമാഫിയ സംഘത്തിലെ കണ്ണികളായ പെരിഞ്ഞനം സ്വദേശികളായ കുളങ്ങരവീട്ടില്‍ മിന്‍ഷാദ് (33), പനപറമ്പില്‍ വീട്ടില്‍ ഷജില്‍ (33) എന്നിവരെ തൃശൂര്‍ റൂറല്‍ Read More…