Good News

ജോലിക്കിടെ കുഞ്ഞിനെ താലോലിച്ച് ‘സിംഗിള്‍ ഫാദര്‍’; സോഷ്യൽ മീഡിയയുടെ മനം കവർന്ന ഹൃദയസ്പർശിയായ വീഡിയോ

ഓഫീസ് ജോലികൾക്കിടയിൽ തന്റെ കുഞ്ഞിനെ പരിപാലിക്കുന്ന ഒരു യുവ ഏകപിതാവിന്റെ ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ലൂയിസഞ്ചൽ വെനഗസ് എന്ന 27-കാരനാണ് തന്റെ കുഞ്ഞുമകനൊപ്പമുള്ള പ്രവൃത്തിദിവസം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. പ്രൊഫഷണൽ ഉത്തരവാദിത്തങ്ങളും പിതൃത്വവും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകുന്നു എന്ന് കാണിക്കുന്ന ഈ വീഡിയോയ്ക്ക് വലിയ രീതിയിലുള്ള അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാവിലെ ഒൻപത് മണിക്ക് ജോലി തുടങ്ങുന്ന താരം, മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിനൊപ്പം തന്നെ കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കുന്നത് വീഡിയോയിൽ കാണാം. വാഹനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന ഒരു Read More…

Featured Good News

അന്ന് ശമ്പളം മാസം 5,000 രൂപ; ഇന്ന് പ്രതിദിനം 5,000; മലയാളി നഴ്‌സ് ദമ്പതികളുടെ ‘തട്ടുകട’, പ്രചോദനാത്മകമായ യാത്ര

ജീവിതത്തിന്റെ സമസ്തമേഖലകളിലും പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളുമെത്തിയപ്പോള്‍ കുടുംബങ്ങളുടെ ജീവിതനിലവാരവും വരുമാനവും മാറി. വീട്ടില്‍തന്നെ ഭക്ഷണമുണ്ടാക്കി കഴിച്ചിരുന്ന കാലമൊക്കെ മാറിക്കഴിഞ്ഞു. രുചിയിലെ വ്യത്യസ്തതകള്‍ തേടി എവിടെവരെ വേണമെങ്കിലും യാത്രചെയ്ത് ഭക്ഷണം കഴിക്കാന്‍ ആളുകള്‍ റെഡിയാണ്. അതുകൊണ്ടുതന്നെ സമീപകാലത്തായി കേരളത്തില്‍ ഭക്ഷണശാലകളുടെ എണ്ണവും വര്‍ദ്ധിച്ചു. ഫുഡ് കോര്‍ട്ട് എന്ന വ്യവസായം നിരവധി ആളുകൾക്ക് പുതിയ അവസരങ്ങൾ തുറന്നു നൽകിയിട്ടുണ്ട്. അത്തരത്തിലൊരു കഥയാണ് ഡാനി ബേബിയുടെയും പാർവതി ജയകുമാറിന്റെയും. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ഈ നഴ്സിങ് ദമ്പതികൾ ഇന്ന് റോഡരുകില്‍ ഒരു Read More…