Oddly News

കാൻസറാണ്, ചികിത്സ ഉപേക്ഷിച്ച് അന്റാർട്ടിക്ക യാത്ര ; തിരിച്ചെത്തിയപ്പോൾ കാൻസർ ട്യൂമറിന്റെ വലുപ്പം കുറഞ്ഞു! അത്ഭുതപ്പെട്ട് ഡോക്ടർമാർ

ക്യാൻസർ രോഗനിർണ്ണയം ഒരാളുടെ ജീവിതവീക്ഷണത്തെത്തന്നെ മാറ്റിമറിച്ചേക്കാം. തെക്കുപടിഞ്ഞാറൻ ചൈനയിലെ 67 കാരിയായ വങ് യിങ്ങിന്റെ കാര്യത്തിൽ, പെൻഗ്വിനുകളെ ഫോട്ടോയെടുക്കാൻ അന്റാർട്ടിക്കയിലേക്ക് യാത്ര ചെയ്യുക എന്ന തന്റെ ദീർഘകാലത്തെ ആഗ്രഹം പൂർത്തീകരിക്കാനാണ് ഈ രോഗവാർത്ത പ്രേരണയായത്. തന്റെ സമ്പാദ്യം മുഴുവൻ ഉപയോഗിച്ച് ഒരു മാസം നീണ്ട ആ യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോൾ, ആശുപത്രി പരിശോധനയിൽ അവരെ കാത്തിരുന്നത് തികച്ചും അപ്രതീക്ഷിതമായ ഒരു വിവരമായിരുന്നു; അവരുടെ ട്യൂമറിന്റെ വലുപ്പം കുറഞ്ഞിരുന്നു. അമച്വർ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ വങ് വർഷങ്ങളായി 1,200-ലധികം Read More…

Featured Good News

ഇതാണ് പ്രണയം! 25 കൊല്ലമായി തളർന്നു കിടക്കുന്ന ഭാര്യയെ പരിചരിക്കുന്ന ഭർത്താവ്, നീ എന്റെ മക്കളുടെ അമ്മയാണ്…

ചൈനയിലെ ഒരു ദമ്പതികളുടെ സ്നേഹവും സമർപ്പണവും നിറഞ്ഞ കഥ സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആളുകളുടെ മനം കവർന്നിരിക്കുകയാണ്. ഈ ഭർത്താവ് കഴിഞ്ഞ 25 വർഷമായി പൂർണ്ണമായി തളർന്നുപോയ തന്റെ ഭാര്യയെ അത്യന്തം സ്നേഹത്തോടെയും കരുതലോടെയും പരിചരിച്ചു വരികയാണ്. ഹെനാൻ പ്രവിശ്യയിലെ പിംഗ്ഡിങ്ഷാനിലാണ് ഇരുവരും താമസിക്കുന്നത്. 2001-ൽ 36-കാരിയായ ജിയാ ഫാംഗിന് മലഞ്ചെരുവിൽ നിന്ന് താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. ഇതോടെ നെഞ്ചിന് താഴേക്ക് പൂർണ്ണമായും തളർന്നുപോയി. അന്നുമുതൽ ജിയായുടെ ഭർത്താവായ ലി ജുൻലിയാങ് ആണ് ഭാര്യയുടെ മുഴുവൻ Read More…

Featured Good News

പെൻഷൻ കാശുകൊണ്ട് 400 കുരങ്ങന്മാർക്ക് അന്നം; ഈ 77-കാരി റിട്ട. പോലീസ് ഓഫീസറാണ് യഥാർത്ഥ ഹീറോ!

വിരമിച്ച ശേഷമുള്ള ജീവിതം സ്വന്തം കാര്യങ്ങൾക്കായി മാറ്റിവെക്കുന്നവരിൽ നിന്നും വ്യത്യസ്തമായി തമിഴ്‌നാട്ടിലെ ഒരു എഴുപത്തിയാറുകാരി തികച്ചും വ്യത്യസ്തമായ ഒരു വഴിയാണ് തിരഞ്ഞെടുത്തത്. മധുര സ്വദേശിയായ മാലതി എന്ന മുൻ പോലീസ് ഉദ്യോഗസ്ഥയാണ് തന്റെ പെൻഷൻ തുകയുടെ ഭൂരിഭാഗവും തിരുപ്പറൻകുണ്ഡ്രത്തിലെ കുരങ്ങുകളെ സംരക്ഷിക്കുന്നതിനായി മാറ്റിവെക്കുന്നത്. കഴിഞ്ഞ പത്തു വർഷത്തോളമായി അവർ ഈ കാരുണ്യപ്രവർത്തി തുടർന്നുപോരുന്നു. ഓരോ ശനിയാഴ്ചയും ഉച്ചകഴിയുമ്പോൾ ഇവിടുത്തെ ക്ഷേത്രപരിസരങ്ങളിലും ചുറ്റുമുള്ള കുന്നുകളിലുമായി നൂറുകണക്കിന് കുരങ്ങുകളാണ് മാലതിയുടെ വരവും കാത്ത് ഒത്തുകൂടുന്നത്. മൃഗങ്ങളുമായി അവർ ഉണ്ടാക്കിയെടുത്ത ഈ Read More…