സാമൂഹ്യ നീതിയുടെ കാര്യത്തില്‍ പലപ്പോഴും വിവാദമുണ്ടാകാറുള്ള തമിഴ്നാട്ടില്‍ ഗോത്രവര്‍ഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ജഡ്ജിയായി ശ്രീപതി എന്ന 23കാരി. ശ്രീപതിയുടെ പ്രസവത്തിനുശേഷം രണ്ടാം ദിനമായിരുന്നു പരീക്ഷ. ഒടുവിൽ പരീക്ഷ ജയിച്ച് വനിതാ ജഡ്ജിയായി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ശ്രീപതിയെ അഭിനന്ദിച്ച് രംഗത്തെത്തി. പരിമിതമായ സൗകര്യങ്ങളുള്ള മലയോര ഗ്രാമത്തിലെ ഗോത്ര സമുദായത്തില്‍ നിന്നെത്തി ഒരു പെണ്‍കുട്ടി ഈ നേട്ടത്തിലേക്ക് എത്തിയത് എന്നെ സന്തോഷിപ്പിക്കുന്നുവെന്ന് സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു. തിരുവണ്ണാമലൈ ജില്ലയിലെ ജവ്വാദുമലയ്ക്ക് അടുത്തുള്ള പുലിയൂർ ഗ്രാമത്തിലെ ശ്രീമതി ശ്രീപതി Read More…
Tag: inspiration
അപൂര്‍വ രോഗാവസ്ഥയെ ചിരികൊണ്ട് തോൽപ്പിച്ച് മോഡലായവൾ; മാതൃക ഈ പെണ്‍കരുത്ത്
തന്റെ ശരീരത്തെ പരിഹസിച്ചവര്‍ക്കു മുമ്പില്‍ നിറഞ്ഞചിരിയോടെ നില്‍ക്കുകയാണ് മോഡലായ മഹോഗാനി ഗെറ്റര്‍. താന്‍ നേരിടുന്ന രോഗാവസ്ഥയെ ചിരിച്ചുകൊണ്ട് നേരിട്ടവള്‍. ജീവിതത്തിലെ ചെറിയ പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കും മുന്നില്‍ സ്വയം ഉള്‍വലിഞ്ഞ് അപകര്‍ഷതാബോധം പേറി ജീവിക്കുന്ന ധാരാളം ആളുകളുണ്ട്. അവര്‍ക്ക് തങ്ങളുടെ സ്വപ്‌നങ്ങളുമായി ഉയര്‍ന്നു പറക്കാന്‍ പ്രചോദനം നല്‍കുകയാണ് ഈ രുപത്തിയഞ്ചു വയസ്സുള്ള പെണ്‍കരുത്ത്. അമേരിക്കയാണ് മഹോഗാനി ഗെറ്ററുടെ സ്വദേശം. മുഖത്ത് സദാപുഞ്ചിരിയാണ്. ലിംഫെഡിമ എന്ന രോഗാവസ്ഥയാണ് ഈ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്. എന്നാല്‍ അതൊന്നും മഹോഗാനി കാര്യമാക്കിയില്ല. Read More…
മൂന്നാം വയസ്സില്‍ വിവാഹം, 19-ാം വയസില്‍ കാന്‍സര്‍, വാശിയോടെ തിരിച്ചു പിടിച്ച ജീവിതം; കുറിപ്പുമായി പോലീസുകാരി
മൂന്നാം വയസ്സില്‍ വിവാഹം, പിന്നാലെ നല്ല ജീവിതം നയിക്കേണ്ട പ്രായത്തില്‍ തളര്‍ത്താനെത്തിയ കാന്‍സര്‍ എന്നാല്‍ ജീവിതത്തോടുള്ള അടക്കാനാവാത്ത അഭിനിവേശവും നിശ്ചയദാര്‍ഡ്യത്തിനും മുന്നില്‍ പ്രതിസന്ധികളെല്ലാം തോറ്റുപോയപ്പോള്‍ രാജസ്ഥാനിലെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യമായ യുവതിയെ ജീവിതം കൊണ്ടെത്തിച്ചത് രാജസ്ഥാനിലെ ‘പോലീസ്‌വാലി ദീദി’ എന്ന് ഏവരും ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വത്തിലേക്ക്. പേര് വെളിപ്പെടുത്താത്ത പോലീസുകാരി ‘ഹ്യൂമന്‍സ് ഓഫ് ബോംബെ’ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ജീവതയാഥാര്‍ത്ഥ്യത്തിന് മുന്നില്‍ തോറ്റുപോകുന്നവര്‍ക്കും തളര്‍ന്നു പോകുന്നവര്‍ക്കും വലിയ കരുത്തായി മാറുകയാണ്. ”ഞങ്ങളുടെ സമൂഹത്തില്‍ ബാലവിവാഹങ്ങള്‍ സാധാരണമാണ്. തൊട്ടടുത്ത ഗ്രാമത്തിലെ Read More…
പഠനകാലത്ത് വീട്ടുകാര്‍ പുറത്താക്കി, തെരുവിലലഞ്ഞു; നക്ഷത്ര ഇന്ന് ഉപേക്ഷിക്കപ്പെട്ടവരുടെ തണൽ
ബംഗളൂരുവില്‍ ജനിച്ചു വളര്‍ന്ന നക്ഷത്രയുടെ ബാല്യകാലം തിരസ്‌കരണത്തിന്റെയും അവഗണനയുടേതുമായിരുന്നു. ട്രാന്‍സ്ജെന്‍ഡറാണെന്ന് തിരിച്ചറിഞ്ഞതോടെ നക്ഷത്രയെ മാതാപിതാക്കള്‍ ഉപേക്ഷിച്ചു. മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട അവര്‍ മാസങ്ങളോളം ബംഗളൂരുവിലെ തെരുവുകളില്‍ താമസിച്ചു. ആ അനുഭവത്തില്‍ നിന്നാണ് കുടുംബാംഗങ്ങള്‍ ഉപേക്ഷിച്ച അനാഥരായവര്‍ക്ക് ഒരിടം എന്ന ചിന്ത നക്ഷത്രയുടെ മനസിലുദ്ദിച്ചത്. ഇന്ന് വികലാംഗരും പ്രായമായവരുമടക്കം ഉപേക്ഷിക്കപ്പെട്ട നൂറുകണക്കിന് ആളുകള്‍ക്ക് നക്ഷത്ര അഭയമാകുന്നു. ”എന്റെ പ്രായത്തിലുള്ള മറ്റ് ആണ്‍കുട്ടികളില്‍ നിന്ന് വ്യത്യസ്തമായ ചിന്തകള്‍ എന്റെ ഉള്ളില്‍ തുടങ്ങിയപ്പോള്‍ ഞാന്‍ മാതാപിതാക്കളെ സമീപിച്ചു. എന്നാല്‍ അവര്‍ക്ക് എന്നെ അംഗീകരിക്കാനായില്ല. Read More…
ദൈവം മനുഷ്യനായി പിറന്നു; ഗർഭിണിയായ ബസ് ഡ്രൈവർ രക്ഷകയായത് 37 സ്കൂള്‍ കുട്ടികൾക്ക്!
ദൈവം നമ്മുടെ മുന്നില്‍ ഏതു രൂപത്തിലാണ് പ്രത്യക്ഷപ്പെടുക എന്നു പലപ്പോഴും പറയാനാകില്ല. ഈ സംഭവത്തില്‍ ദൈവം പ്രത്യക്ഷപ്പെട്ടത് മനുഷ്യന്റെ രൂപത്തിൽ തന്നെയാണ്. അപ്രതീക്ഷിതമായി മുന്നില്‍ കണ്ട അപകടത്തെ ധൈര്യപൂവ്വം നേരിട്ട ഇമുനെക് വില്യംസ് എന്ന യുവതിയുടെ കഥയാണ് ഇത്. ഇരുപത്തിനാലുകാരിയായ അവര്‍ രക്ഷിച്ചത് ഒന്നോ രണ്ടോ ജീവനുകളല്ല, 37 ജീവനുകളാണ്. അതും എട്ടുമാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍. അമേരിക്കയിലെ മിൽവാക്കിയിൽ സ്‌കൂൾ ബസ് ഡ്രൈവറാണ് ഇമുനെക്. പതിവുപോലെ സ്ഥിരം റൂട്ടിൽ കുട്ടികളെയും കൂട്ടി യാത്ര ചെയ്യുകയായിരുന്നു അവര്‍. പെട്ടെന്ന് എന്തോ Read More…