ചെറിയവരും സാധാരണക്കാരുമായ അനേകര്‍ നമുക്കുചുറ്റുമുണ്ട്. അതില്‍ പ്രചോദനാത്മകമായ ജീവിതകഥയാണ് വിശാല്‍ മെഗാ മാര്‍ട്ടിന്റെ സ്ഥാപകനായ രാമചന്ദ്ര അഗര്‍വാളിന്റെത്. ഭിന്നശേഷിക്കാരനായതിനാല്‍ ജീവിക്കാന്‍ വേണ്ടി ലോണെടുത്ത് ഒരു ഫോട്ടോസ്റ്റാറ്റ് കടയിട്ടത് മുതല്‍ വിശാല്‍ മെഗാ മാര്‍ട്ടിന്റെ വളര്‍ച്ചയും തളര്‍ച്ചയും പുരോഗമനവും വരെ അചഞ്ചലമായ അര്‍പ്പണ ബാധവും കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് 1000 കോടിയുടേയും 800 കോടിയുടെയും വിറ്റുവരവുള്ള രണ്ടു കമ്പനികളുടെ വളര്‍ച്ചയിലേക്കാണ് ഉയര്‍ന്നത്. ജനനം മുതല്‍ അദ്ദേഹം ഒരു പ്രത്യേക കഴിവുള്ള വ്യക്തിയായിരുന്നു, പക്ഷേ അസാധാരണമായ എന്തെങ്കിലും ചെയ്യാന്‍ അത് Read More…
Tag: inspiration
84 ലക്ഷം വരുമാനമുള്ള ജോലി ഉപേക്ഷിച്ച് അലക്ക് കമ്പനി തുടങ്ങി; ഇന്ന് 170 കോടി രൂപ മൂല്യമുള്ള കമ്പനി ഉടമ
ഐഐടിയില്‍ ചേര്‍ന്ന് പഠിയ്ക്കാനും പിന്നീട് വമ്പന്‍ കമ്പനിയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി നേടാനും ആഗ്രഹിയ്ക്കാത്ത യുവതീ-യുവാക്കള്‍ ചുരുക്കമാണ്. എന്നാല്‍ ചിലര്‍ സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നവരാണ്. അത്തരത്തിലുള്ള പ്രചോദനാത്മകമായ ഒരു കഥയാണ് ബീഹാര്‍ സ്വദേശിയായ അനുരാഭ് സിന്‍ഹയുടെയും ഭാര്യ ഗുഞ്ജന്‍ സിന്‍ഹയുടെയും. ഇരുവരും ഒരു അലക്ക് കമ്പനിയാണ് സ്വന്തമായി ആരംഭിച്ചത്. ഐഐടിയില്‍ പഠിച്ചിറങ്ങിയ ശേഷം വര്‍ഷം 84 ലക്ഷം രൂപ വരുമാനമുള്ള ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം ഈ സംരംഭത്തിനായി ഇറങ്ങിത്തിരിച്ചത്. ഭഗല്‍പൂരിലെ ഒരു ചെറിയ വീട്ടിലാണ് അനുരാഭ് Read More…
അടിസ്ഥാന വിദ്യാഭ്യാസമില്ല, തൊഴിൽ നൈപുണ്യവും; ഈ മനുഷ്യന്റെ പ്രതിവർഷ വരുമാനം 1.3 കോടി രൂപ!
ഉയര്‍ന്ന വിദ്യാഭ്യാസവും ബിരുദങ്ങളും പ്രത്യേക തൊഴിൽ നൈപുണ്യവുമൊക്കെ നേടിയാണ് എല്ലാവരും ജോലി നേടുന്നതും സമ്പാദിക്കുന്നതും. ഇതൊക്കെ ഉണ്ടായായലും നല്ല ജോലിയോ സമ്പാദമോ ഇണ്ടാകണമെന്നുമില്ല. ഇവിടെയാണ് അടിസ്ഥാന വിദ്യാഭ്യാസമോ തൊഴിൽ നൈപുണ്യമോ ഇല്ലാതെ ഒരു തൊഴിലാളി 1.3 കോടി വാർഷിക വരുമാനം നേടുന്നത്. നെവാഡയിലെ യെറിംഗ്ടൺ ആസ്ഥാനമായുള്ള ചെമ്പ് ഖനിയായ നെവാഡ കോപ്പറിലെ ഭൂഗർഭ ഖനിത്തൊഴിലാളിയായ 38 കാരനായ കോറി റോക്ക്‌വെല്ലാണ് കഥാനായകന്‍. തന്റെ 20-ാം വയസ്സിൽ, എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു. വിദ്യാഭ്യാസമോ കഴിവുകളോ കാമുകിയോ Read More…
ISROയിലെ ജോലി ഉപേക്ഷിച്ചു ടാക്‌സി ഡ്രൈവറായി; ഇപ്പോള്‍ വര്‍ഷം രണ്ടുകോടി നേടുന്ന കമ്പനിയുടമ…!
ഐഎസ്ആര്‍ഒ യിലെ ജോലി കളഞ്ഞ് ടാക്‌സി ഓടിക്കാന്‍ ഇറങ്ങുന്നയാളെ എന്തുവിളിക്കും? സാധാരണക്കാര്‍ എന്തും പറഞ്ഞേക്കാം. പക്ഷേ ചെയ്യുന്ന ഒരു ജോലിയും ചെറുതല്ലെന്നും പുതിയതായി എന്തെങ്കിലും പഠിക്കാനുള്ള അവസരം അത് നല്‍കുന്നെന്നുമായിരിക്കും സ്റ്റാറ്റിസ്റ്റിക്‌സില്‍ പിഎച്ച്ഡിയുള്ളയാളും വര്‍ഷം വന്‍തുക സമ്പാദിക്കുന്ന ടാക്‌സി കമ്പനിയുടെ ഉടമയുമായ ഉദയകുമാര്‍ പറയുക. ഒരു ചെറുപട്ടണത്തില്‍ നിന്നുള്ള കഴിവുള്ള വ്യക്തിയായ ഉദയ കുമാര്‍, ഐഎസ്ആര്‍ഒയിലെ തന്റെ സ്വപ്ന ജോലി ഉപേക്ഷിച്ച് ആരംഭിച്ച ടാക്‌സി കമ്പനി കഴിഞ്ഞ വര്‍ഷം നേടിയ വരുമാനം 2 കോടി രൂപയാണ്. മുന്‍ Read More…
അന്ധനെങ്കിലും നേടിയെടുത്ത കഴിവുകൾ; കായികതാരം, ഇൻസ്റ്റാഗ്രാമിൽ ഹീറോ, ആന്റണി മാസാണ്
അന്ധനായ ഒരു യുവാവ് തന്റെ ദൈനംദിന ജോലികൾ കൃത്യതയോടെയും മറ്റാരുടെയും സഹായമില്ലാതെ ചെയ്യുന്നു. ഒരുപക്ഷെ നിങ്ങൾക്കിത് വിശ്വസിക്കാൻ സാധിച്ചെന്ന് വരില്ല. അന്ധരായവർക്കും അനായാസമായി ദൈനദിന ജോലികൾ ചെയ്യാൻ സാധിക്കുമെന്നതിൽ ഒരു ഉത്തമ ഉദാഹരണമാണ് ആന്റണി ഫെരാരോ എന്ന യുവാവ്. എന്നാൽ ആന്റണി ചെയ്യുന്നത് അസാധാരണമായ കാര്യങ്ങളാണ്. ദൈനംദിന സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് ആന്റണി ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന വിഡിയോകളിൽ കാണാം. ജൂഡോയിൽ യുഎസ്എയെ പ്രതിനിധീകരിക്കുന്ന ഒരു പാരാലിമ്പിക് അത്ലറ്റാണ് ഇയാൾ . 2020 ടോക്കിയോ പാരാലിമ്പിക് ഗെയിംസിൽ Read More…
ഇരുകാലുകളും തളര്‍ന്നെങ്കിലും ആത്മവിശ്വാസത്തോടെ രാധ; ഫുഡ് ഡെലിവറി ഗേള്‍, പ്രചോദനം ഈ ജീവിതം
ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് സാധാരണക്കാരെ പോലെ ജോലി ലഭിക്കുകയെന്നത് അല്‍പ്പം പ്രയാസമാണ്. എന്നാല്‍ അതൊരിക്കലും അസാധ്യമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ബിഹാര്‍ സ്വദേശിയായ രാധാകുമാരി. ജന്മനാ പോളിയോ ബാധിതയായ രാധയ്ക്ക് എഴുന്നേറ്റ് നടക്കാന്‍ സാധിക്കില്ല. ഇരുന്നുകൊണ്ട് നിരങ്ങി നീങ്ങിയാണ് ഇവരുടെ ജീവിതം. എന്നാല്‍ ഈ അവസ്ഥയില്‍ മനംനൊന്ത് വീട്ടില്‍ ഒതുങ്ങികൂടാനായി ഒരിക്കലും രാധ തയ്യാറായിരുന്നില്ല. അതിനെ ധൈര്യപൂര്‍വ്വം മറികടന്ന് സാധാരണ ജീവിതം നയിക്കുന്നതിനായി അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ രാധയ്ക്ക് ലഭിച്ചത് ഫുഡ് ഡെലിവറി ഗേളായി . പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്ന Read More…
‘അമ്മ തന്ന സ്വര്‍ണം വിറ്റ് റെക്കോര്‍ഡര്‍ വാങ്ങി’; ജീവിതം മാറിമറിഞ്ഞ നിമിഷം പങ്കുവച്ച് എ ആര്‍ റഹ്‌മാന്‍
സംഗീത ലോകത്ത് എന്നും മായജാലം തീര്‍ത്ത മാന്ത്രികനാണ് എ ആര്‍ റഹ്‌മാന്‍. അദ്ദേഹത്തിന്റെ അമ്മ കരീമ ബീഗത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ വിറ്റുകിട്ടിയ പണം കൊണ്ടാണ് താന്‍ ആദ്യമായി റെക്കോര്‍ഡര്‍ വാങ്ങിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീതസംവിധായകന്‍ എ ആര്‍ റഹ്‌മാന്‍.മ്യൂസിക് സ്റ്റുഡിയോ തുടങ്ങുന്നതിന്റെ ആവശ്യത്തിനായി ഉപകരണം വാങ്ങുന്നതിന് തന്റെ കൈവശം പണമില്ലായിരുന്നു. ആ കാലത്ത് കുടുംബം തന്നോടൊപ്പം നിന്നുവെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹം പറഞ്ഞത്. സ്റ്റുഡിയോ നിര്‍മിക്കുമ്പോൾ സാമ്പത്തികമായ പ്രതിസന്ധിയിലായിരുന്നുവെന്നും സ്റ്റുഡിയോയിലേക്ക് വേണ്ടുന്ന സാധാനങ്ങള്‍ വാങ്ങാന്‍ Read More…
ഷൂ ലോൺഡ്രിയിലൂടെ കൃഷ്ണ സമ്പാദിക്കുന്നത് ലക്ഷങ്ങൾ,ആവശ്യക്കാര്‍ സിനിമ താരങ്ങള്‍ വരെ
ജീവിതത്തെ വിജയത്തിലെത്തിക്കുന്നതിനായി ബിസിനസ്സുകള്‍ ചെയ്യുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ പുതിയ ആശയങ്ങളുമായി മുന്നോട്ടു വരുന്നവര്‍ കുറവാണ്. അത്തരത്തിലുള്ള വേറിട്ട ചിന്തയില്‍നിന്നാണ് ‘ഷൂ ലോണ്‍ഡ്രി’ എന്ന ആശയത്തിന് കൃഷ്ണ തുടക്ക കുറിച്ചത്. ഷൂ വൃത്തിയാക്കികൊടുക്കുന്ന ഈ സ്ഥാപനത്തിന് കൃഷ്ണ പേര് വെച്ചിരിക്കുന്നത് ‘ ഹിദ ഷൂ ഷൈനി’ എന്നാണ്. ഹിദ കൃഷ്ണയുടെ മകളാണ്. ഫോര്‍ട്ട് കൊച്ചി അമരാവതി സ്വദേശിനിയാണ് കൃഷ്ണ. പഠനം ഇന്റീരിയര്‍ ഡിസൈനിങ്ങിലായിരുന്നെങ്കിലും തുടര്‍ന്നുള്ള ജോലിയില്‍ വലിയ സംതൃപ്തി തോന്നിയിരുന്നില്ല. ശമ്പളവും വളരെ കുറവായിരുന്നു. അപ്പോഴാണ് സ്വന്തം ഷൂസ് Read More…
സര്‍ക്കാര്‍ ജോലി ലഭിച്ചില്ല, പരിഹാസത്തില്‍ തളര്‍ന്നില്ല, യുവാവ് ഇപ്പോള്‍ സമ്പാദിക്കുന്നത് ലക്ഷങ്ങള്‍
കൂട്ടുകാരല്ലാവരും സര്‍ക്കാര്‍ ജോലി നേടി ജീവിതം സുരക്ഷിതമാക്കുന്നതിന്റെ തിരക്കിലാണ്. എന്നാല്‍ ഹരിയാന സ്വദേശിയായ ഭവേഷ് കുമാറിന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നു.മത്സര പരീക്ഷകള്‍ പലതും എഴുതിയെങ്കിലും ഒന്നിലും വിജയം കണ്ടെത്താന്‍ സാധിച്ചില്ല. ഇതിനിടെ ബിരുദ പഠനവും ഉപേക്ഷിച്ചു. എന്നാല്‍ 2019ല്‍ സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചുള്ള ലേഖനം പത്രത്തിൽ വായിച്ച ഭവേഷിന്റെ ജീവിതം മൊത്തത്തില്‍ മാറുകയായിരുന്നു. ഹോസ്റ്റലില്‍ താമസിച്ച് സൈനിക പരീക്ഷകള്‍ക്ക് പരിശീലനം നടത്തിയിരുന്ന സമയത്ത് നഗരത്തിലെ സുഹൃത്തുക്കളുടെ ആവശ്യാര്‍ഥം ഗ്രാമത്തില്‍ വീട്ടിലുണ്ടാക്കിയ ശുദ്ധമായ നെയ്യ് ചെറിയ തുകയ്ക്ക് വില്‍പ്പന Read More…