Lifestyle

നിങ്ങള്‍ ജോലിയില്‍ അരക്ഷിതനാണോ? എങ്കില്‍ സൂക്ഷിക്കുക, ആയുസിനെതന്നെ ബാധിക്കാം

ജോലിഭാരം മൂലം ഇ.വൈ. കമ്പനി ജീവനക്കാരി അന്ന സെബാസ്‌റ്റ്യന്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്. തൊഴിലിടങ്ങളിലെ അധികജോലി ഭാരവും പന്ത്രണ്ടും പതിന്നാലും മണിക്കൂറുകള്‍ നീളുന്ന വിശ്രമമില്ലാത്ത ജോലിയും സമ്മര്‍ദ്ദങ്ങളും ജീവനക്കാരുടെ ആരോഗ്യത്തെ പ്രതികൂലമായാണ് ബാധിക്കുക. ജോലിയിലെ അരക്ഷിതത്വം ആയുസിനെതന്നെ ബാധിക്കുമെന്ന നേരത്തേ നടത്തിയ പഠനം വീണ്ടും ചര്‍ച്ചയാവുകയാണ് ഇപ്പോള്‍. ഒരു സ്ഥിരം ജോലി നല്‍കുന്ന മനസമാധാനം വളരെ വലുതാണ് എന്നത് യാഥാര്‍ത്ഥ്യമാണ്. ജോലി സുരക്ഷയും തൊഴിലിടങ്ങളിലെ സമ്മര്‍ദ്ദവും ആളുകളുടെ ആയുസിനെ തന്നെ നിര്‍ണയിക്കുമെന്നായിരുന്നു പഠനം. Read More…