ഒരുപാട് വില കൊടുത്ത് ആശിച്ച് മോഹിച്ച് ഒരു ഷര്‍ട്ട് വാങ്ങുമ്പോഴായിരിക്കും അലക്കി വെളുപ്പിക്കാനാവാത്ത രീതിയില്‍ കറകളോ പാടുകളോ വീഴുന്നത്. അതിനി പൂര്‍വ സ്ഥിതിയിലാക്കാനായി ഒരുപാട് കഷ്ടപ്പെടേണ്ടതായും വരും. എന്നാല്‍ പേനയില്‍ നിന്നും പടര്‍ന്ന മഷി സ്റ്റൈല്‍ സ്റ്റേറ്റ്മെന്റായാലോ? ഫോര്‍മല്‍ ക്ലോത്തിങ്ങില്‍ അത്തരത്തില്‍ ഒരു സ്റ്റൈല്‍ ട്രേന്ഡിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇറ്റാലിയന്‍ ലക്ഷ്വറി ഫാഷന്‍ ഹൗസായ മോഷിനോ കൗച്ചര്‍. പുരുഷന്മാർക്കുള്ള ഫോര്‍മല്‍ ഷര്‍ട്ടില്‍ പോക്കറ്റിന്റെ താഴെ ഭാഗത്തായി യഥാര്‍ഥത്തിലുള്ള മഷി പടര്‍ന്ന് എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ വ്യത്യസ്ത പ്രിന്റ് Read More…