കഴിഞ്ഞ ഒരു വർഷത്തിനിടെ മുപ്പത്തിരണ്ട് മുൻനിര ഇന്ത്യൻ പുരുഷ ക്രിക്കറ്റ് താരങ്ങൾ ബി.സി.സി.ഐയുടെ സെന്റർ ഓഫ് എക്സലൻസിൽ (CoE) ചികിത്സ തേടിയതായി റിപ്പോർട്ട്. ബി.സി.സി.ഐയുമായി കരാറുള്ള കളിക്കാർക്ക് തുടർച്ചയായി പരിക്കേൽക്കുന്നതിൽ ആശങ്ക നിലനിൽക്കുന്നതിനിടെയാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഐ.പി.എൽ സീസണിനു ശേഷം സെന്ററിലെത്തുന്ന കളിക്കാരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. താരങ്ങളുടെ പരിക്കുകളുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി നടപ്പ് സാമ്പത്തിക വർഷത്തിൽ കോ.ഇയുടെ ബജറ്റ് 92 കോടി രൂപയിൽ Read More…

