പാമ്പുകളെ പേടിയില്ലാത്തവരായി അധികമാരും ഉണ്ടാകില്ല. എങ്കിലും ഇവയെ അരുമകളായി വളർത്തുന്നവരും ഇവയുമായി അടുത്തിടപഴകുന്ന ആളുകളുമുണ്ട്. എന്നാൽ വളരെയധികം റിസ്കുകൾ നിറഞ്ഞ ഇത്തരം സമ്പർക്കങ്ങൾ പലപ്പോഴും വലിയ അപകടങ്ങളിലേക്കാണ് നയിക്കുന്നത്.. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലാകാനും കാണികൾക്ക് മുന്നിൽ ആളാകാനും വേണ്ടി പാമ്പുകളുമായി സമ്പർക്കം പുലർത്തി പണിവാരി കൂട്ടുന്ന നിരവധി ആളുകളെ നാം കണ്ടിട്ടുണ്ട്. ഏതായാലും അത്തരത്തിൽ വെറുതെ ഒരു വിനോദത്തിനായി പാമ്പിനെ പ്രകോപിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുൻസർക്ക് കിട്ടിയ എട്ടിന്റെ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. Read More…
Tag: Influencer
ചെരുപ്പോ അതോ ബാഗോ? സംശയവുമായി സൈബറിടം; ഇതൊരു ബലെൻസിയാഗ ഉല്‍പ്പന്നം
പല ആഡംബര കമ്പനികളും ധാരാളം പുതുമ നിറഞ്ഞ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാറുണ്ട്. എത്ര വില കൊടുത്താലും വേണ്ടില്ല തങ്ങളുടെ കയ്യിലിരിക്കുന്നത് ഏറ്റവും ഹൈ കോസ്റ്റ് ബ്രാൻഡ് ആയിരിക്കണം എന്ന് നിർബന്ധ പിടിക്കുന്ന ഒരു സമൂഹം നമുക്ക് ചുറ്റിലുമുണ്ട്. സൊസൈറ്റിയിൽ ജാഡ കാണിക്കാൻ എത്ര പണം വേണമെങ്കിലും മുടക്കാൻ അത്തരക്കാർക്ക് ഒട്ടും മടിയില്ല. ഇപ്പോഴിതാ നിങ്ങളെ തേടി എത്തിയിരിക്കുന്ന പുതിയ ഒരു ഉല്‍പ്പന്നമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുൻനിര ആഡംബര ഫാഷൻ ബ്രാൻഡുകളിലൊന്നായ ബലെൻസിയാഗ ഇപ്പോഴിതാ ഷൂ പോലെയുള്ള ഒരു Read More…
എല്ലാം തികഞ്ഞ ‘സ്ത്രീശരീരം’; നേട്ടം സ്വന്തമാക്കി ബ്രസീലിയൻ ഇൻഫ്ളുവൻസർ, AI-യുടെ കണ്ടെത്തൽ
സ്ത്രീ ശരീരത്തിന്റെ അഴകളവുകള്‍ കവികളേയും കലകാരന്മാരേയും എന്നും പ്രചോദിപ്പിക്കുന്ന വിഷയമാണ്. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഈ കാലത്ത് ഇതിനു സാങ്കേതികതയുടെ സഹായം തേടിയിരിക്കുകയാണ് ശാസ്ത്രലോകം. ബ്രസീലിയന്‍ ഫിറ്റ്‌നെസ് ഇന്‍ഫ്‌ളുവന്‍സറായ കരോള്‍ റോസലിനാണ് ‘എല്ലാം തികഞ്ഞ സ്ത്രീശരീരം’ ഉള്ളതെന്നാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി(എ.ഐ.)ന്റെ കണ്ടെത്തല്‍. ‘പ്ലേ ബോയ് ഓസ്‌ട്രേലിയ’ എ.ഐ. ശാസ്ത്രസംവിധാനങ്ങളുടെ സഹായത്തോടെ നടത്തിയ വിശകലനത്തിലാണ് എല്ലാം തികഞ്ഞ സ്ത്രീ ശരീരം കരോള്‍ റോസലിനാണെന്ന റിപ്പോര്‍ട്ട് നല്‍കിയത്. ആകാരഭംഗി, അഴകളവുകള്‍, സൗന്ദര്യം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഏറ്റവും മികച്ച സ്ത്രീ Read More…
85കാരന്റെ കാമുകി 22 കാരി; വില്‍പ്പത്രത്തില്‍ പേര് വന്നതിന് ആഹ്ലാദ നൃത്തം , വിമര്‍ശനം
ടൊറന്റോ: വയോധികനായ കാമുകന്റെ വില്‍പ്പത്രത്തില്‍ തന്റെ പേര് ഇടംപിടിച്ചതിന് ആശുപത്രി കിടക്കിയ്ക്ക് സമീപം ആഹ്ലാദത്തോടെ നൃത്തം ചെയ്തതിന് മോഡലിനെതിരെ വന്‍ വിമര്‍ശനം. ബ്രോണ്‍വിന്‍ അറോറ എന്ന 22 കാരിയാണ് സമൂഹ മാധ്യമത്തിലൂടെ വിമര്‍ശിക്കപ്പെട്ടത്.എന്നാല്‍ ഇത് തമാശയായി ചിത്രീകരിച്ച വീഡിയോയാണിതെന്ന് കരുതുന്നവരുമുണ്ട്. 85 വയസ്സുകാരനായ കാമുകനെ യുവതിയുടെ മറ്റ് സമീപകാല വീഡിയോകളില്‍ ആരോഗ്യവാനായി കാണുന്നു. ഇതാണ് സമൂഹ മാധ്യമങ്ങളില്‍ ഇങ്ങനെയൊരു അഭിപ്രായത്തിലേക്ക് നയിച്ചത്. ഒരുപാട് പ്രായവ്യത്യാസമുള്ള ഇരുവരും തമ്മിലുള്ള ബന്ധം മുമ്പും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. കുട്ടികളെ മുതിര്‍ന്നവര്‍ക്ക് Read More…
വീട്ടുജോലിക്കാരിക്കൊപ്പം വീഡിയോ ചെയ്ത് ഇന്‍ഫ്ളുവന്‍സര്‍; ഒടുവില്‍ മനോഹരമായ വീട് സ്വന്തമാക്കി സ്ത്രീ
അനീഷ് ഭഗത് എന്ന ഇന്‍ഫ്ളുവന്‍സര്‍ പങ്കുവയ്ക്കുന്ന വിഡീയോസ് ഒരുപാട് കണ്ടിട്ടുണ്ടാവും. തന്റെ വീട്ടുജോലിക്കെത്തുന്ന രേഷ്മ എന്ന സ്ത്രീയെയും അനീഷ് വീഡിയോയില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇപ്പോഴിതാ രേഷ്മ പുതിയ വീട് സ്വന്തമാക്കിയ സന്തോഷമാണ് അദ്ദേഹം പങ്കുവച്ചിട്ടുള്ളത്. കൊണ്ടെന്റ് ക്രിയേഷനിലൂടെ ലഭിച്ച വരുമാനം ഉപയോഗിച്ചാണ് വായ്പ പോലും എടുക്കാതെയാണ് രേഷ്മ പുതിയ വീട് പണിതത്. രേഷ്മയെ അനീഷിന്റെ ഫോളോവേഴ്സിന് സുപരിചിതമായിരിക്കും. രേഷ്മ വീഡിയോയിലെ സ്ഥിരം സാന്നിധ്യമാണ്. ഏതാണ്ട് ഒരു വര്‍ഷമായി വ്യത്യസ്ത ബ്രാന്‍ഡുകള്‍ക്ക് വേണ്ടി അനീഷ് തയ്യാറാക്കുന്ന വീഡിയോകളുടെ ഭാഗമാണ് രേഷ്മ. Read More…
‘ഇത് സ്വകാര്യമായി ചെയ്യേണ്ടതാണ്’; ടെറസിന് മുകളില്‍ പരസ്യമായി കുഞ്ഞിന് മുലയൂട്ടി മോഡലിന്റെ മറുപടി
ഒരു കുഞ്ഞിനെ പാലൂട്ടി വളര്‍ത്തുന്ന കാലയളവില്‍ ഒരോ സ്ത്രീയും നേരിടേണ്ടതായി വരുന്ന പ്രശ്നങ്ങള്‍ വലുതാണ്. പൊതു സ്ഥലങ്ങളില്‍ കുഞ്ഞ് വിശന്ന് കരഞ്ഞാല്‍ തന്റെ കുഞ്ഞിനെ പരസ്യമായി പാലൂട്ടാന്‍ പലപ്പോഴും സ്ത്രീകള്‍ക്ക് കഴിയാറില്ല. ഇക്കാര്യം മോശമായി കരുതുന്ന ഒരു സമൂഹവും അവരുടെ മാനദണ്ഡങ്ങളുമാണ് പലപ്പോഴും വെല്ലുവിളി സൃഷ്ടിക്കുന്നത്. അത്തരത്തില്‍ തനിക്ക് നേരിടേണ്ടതായി വന്ന പ്രയാസത്തിനെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് മോഡലും സമൂഹമാധ്യമ ഇന്‍ഫ്ളുവന്‍സറുമായ ഷായൂണ്‍. ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ പങ്കിട്ട കുറിപ്പിലൂടെയാണ് ഇക്കാര്യംഅവര്‍ വ്യക്തമാക്കിയത്. ഇത് തികച്ചും അനുചിതമാണ്, സ്വകാര്യമായി Read More…
ഹാക്കര്‍മാരുടെ ‘സെലിബ്രിറ്റി ഹോട്ട് ലിസ്റ്റി’ല്‍ ഒന്നാമത്; അത് ഷാരൂഖും, ആലിയയും, പ്രിയങ്ക ചോപ്രയുമല്ല
സൈബര്‍ സുരക്ഷാ സ്ഥാപനമായ McAfree പുറത്ത് വിട്ട 2024-ലെ ‘സെലിബ്രിറ്റി ഹാക്കര്‍ ഹോട്ട് ലിസ്റ്റ്’ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ആളുടെ പേര് കേട്ടാണ് ഏവരും ഞെട്ടിയിരിയ്ക്കുന്നത്. ഫാഷന്‍ സ്റ്റെലിസ്റ്റും, സോഷ്യല്‍ മീഡിയ ഇന്‍സ്ഫുവന്‍സറുമായ ഓറി എന്ന ഓര്‍ഹാന്‍ അവത്രമണിയാണ് ഈ പേരുകാരന്‍. ബോളിവുഡ് താരങ്ങളുടെ കൂട്ടത്തില്‍ തിളങ്ങി നില്‍ക്കുന്ന വ്യക്തിയാണ് ഓറി. ഷാരൂഖ് ഖാന്‍, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര തുടങ്ങി നിരവധി പ്രമുഖരെ മറികടന്നാണ് ഓറി ഒന്നാം പേരുകാരനായത്. ജാന്‍വി കപൂര്‍, Read More…
ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ പുഷ്-അപ്പ് എടുക്കുന്ന യുവാവ്: കേസെടുക്കണമെന്ന് നെറ്റിസൺസ്- വീഡിയോ
ഒരു ദിവസം സോഷ്യൽ മീഡിയ തുറന്നാൽ വ്യത്യസ്തത ഉണർത്തുന്ന ഒട്ടനവധി വീഡിയോകളാണ് നാം കാണുന്നത്. ഇവയിൽ യഥാർത്ഥ സംഭവങ്ങളുടെ നേർകാഴ്ചകളായി വരുന്ന വീഡിയോകൾ ഒഴിച്ചാൽ ബാക്കിയുള്ളതിൽ ഏറെയും ലൈക്കുകൾക്കും ഷെയറുകൾക്കുമായി മനഃപൂർവം നിർമിച്ചെടുക്കുന്നവയാണ്. ഇത്തരം വീഡിയോകളിൽ മുൻപന്തിയിലാണ് അപകടകരമായ നിലയിൽ യുവാക്കൾ കാണിച്ചുകൂട്ടുന്ന ബൈക്ക് സ്റ്റണ്ടുകൾ. ഇപ്പോഴിതാ സമാനമായ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങൾക്ക് വിധേയമായിരിക്കുന്നത്. നീരജ് യാദവ് എന്നുപേരുള്ള യുവാവാണ് @ niraj_yadav_2512 എന്ന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.വീഡിയോയിൽ ഓടുന്ന Read More…
ക്രെയിനില്‍ തൂങ്ങിക്കിടന്ന് ഫോട്ടോഷൂട്ട്; ഇന്‍ഫ്‌ളുവെന്‍സറുടെ അസാധാരണ വീഡിയോ വൈറലാകുന്നു
പാകിസ്താനിലെ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവെന്‍സറായ മോഡലുകളുടെ അസാധാരണ ബര്‍ത്ത്‌ഡേ വീഡിയോ വൈറലാകുന്നു. ഒരു പാക്കിസ്ഥാന്‍ സോഷ്യല്‍ മീഡിയയില്‍ വന്‍സ്വാധീനമുള്ള റബീക്ക ഖാന്‍ വാരാന്ത്യത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ജന്മദിന ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഉടന്‍ തന്നെ വൈറലായി മാറിയിരിക്കുന്നത്. View this post on Instagram A post shared by Rabeeca Khan (@rabeecakhan) മിഡ്-എയര്‍ ഫോട്ടോഷൂട്ടിനായി ക്രെയിനില്‍ തൂങ്ങിക്കിടന്ന് എടുത്ത ചിത്രങ്ങളും വീഡിയോകളുമാണ് ഇന്റര്‍നെറ്റിലെ നിരവധി വിഭാഗങ്ങളെ അമ്പരപ്പിച്ചിരിക്കുന്നത്. ചിത്രങ്ങളില്‍, ലാഹോര്‍ ആസ്ഥാനമായുള്ള ഫെയറി ടെയില്‍ Read More…