പാരിസ്:∙ ഫ്രാൻസിലെ പാരിസിലേക്ക് ‘ഏകദിന’ ഉല്ലാസയാത്ര നടത്തി സ്പാനിഷ് ഫുട്ബോൾ താരം ലമീൻ യമാലും കാമുകിയായ ഇൻഫ്ലുൻസർ ഇനസ് ഗാർഷ്യ സാന്റോസും. യമാലും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും ഇനസ് തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഇരുവരും പിരിഞ്ഞെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഒന്നിച്ചുള്ള നിമിഷങ്ങൾ അവർ തന്നെ പുറത്തുവിട്ടത്. ‘പാരിസിൽ 24 മണിക്കൂർ’ എന്ന കുറപ്പോടെയാണ് ഈ ചിത്രങ്ങൾ നൽകിയിരിക്കുന്നത്. ബാർസിലോന താരമായ ലമീൻ യമാൽ, സ്പാനിഷ് ലാലിഗ സീസൺ ആരംഭിച്ചതോടെ മത്സരത്തിരക്കിലാണ്. ഇതിനിടെ ലഭിച്ച ഒരു ദിവസത്തെ ഇടവേളയിലാണ് താരവും Read More…

