ഗ്യാസ് സ്റ്റൗവില്‍ പാചകം ചെയ്യുന്നതിനേക്കാള്‍ ഒരുപാട് ഗുണങ്ങളുണ്ട് ഇന്‍ഡക്ഷന്‍ കുക്കറില്‍ പാചകം ചെയ്യുന്നതിന്. സമയം സെറ്റ് ചെയ്താല്‍ താനേ ഓഫായിക്കൊളും. ഗ്യാസ് പോലെ തീര്‍ന്നു പോകില്ല . അങ്ങനെ പല ഗുണങ്ങളുമുണ്ട്. എന്നാല്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ ഗ്യാസിനെക്കാള്‍ ചിലവ് കൂടുതലായിരിക്കും. എല്ലാവിധ പാത്രങ്ങളും ഉപയോഗിച്ച് ഇന്‍ഡക്ഷന്‍ കുക്കറില്‍ പാചകം ചെയ്യാനായി സാധിക്കില്ല. അതൊരു പോരായ്മയുമാണ്. പ്രത്യേകിച്ചും മണ്‍പാത്രങ്ങള്‍. മണ്‍ചട്ടികളില്‍ പാചകം ചെയ്താല്‍ അതിന് കൂടുതല്‍ രുചിയും ഗുണവുമുണ്ടെന്ന ചെറുപ്പംമുതലേയുള്ള ഒരു വിശ്വാസവുമാണ്. ലോഹനിര്‍മ്മിതമായ മറ്റു പാത്രങ്ങളെ അപേക്ഷിച്ച് Read More…