Movie News

മുരളി ഗോപിയും, ഇന്ദ്രൻസും ഒന്നിക്കുന്ന കുടുംബ ചിത്രം; ‘കനകരാജ്യം’ ജൂലായ് 5ന് റിലീസിന്

ഇന്ദ്രൻസും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം  ‘കനകരാജ്യ’ത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിക്കുന്ന പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ജൂലായ് 5ന് തീയേറ്റർ റിലീസിനെത്തും. അജിത് വിനായക ഫിലിംസിന്റെ  ബാനറിൽ വിനായക അജിത്താണ്‌ ഈ ചിത്രം നിർമ്മിക്കുന്നത്. ‘സത്യം മാത്രമേ ബോധിപ്പിക്കൂ, വീകം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാഗര്‍ ആണ് സംവിധായകൻ.  ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്‍പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്. ലിയോണ ലിഷോയ്, ഇനാര ബിന്ത് ഷിഫാസ്, ശ്രീജിത്ത് രവി, Read More…

Featured Movie News

വീണ്ടും ഞെട്ടിക്കാൻ ഇന്ദ്രൻസ്; ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലർ “സൈലൻ്റ് വിറ്റ്നസ്”- ആദ്യഗാനം റിലീസായി

ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി അനിൽ കാരക്കുളം സംവിധാനം ചെയ്‍ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘സൈലൻ്റ് വിറ്റ്നസ്’ലെ ആദ്യ ഗാനം റിലീസായി.  നിരവധി താരങ്ങളുടെയും ടെക്നീഷ്യൻമാരുടേയും പേജുകളിലൂടെയാണ് ഗാനത്തിൻ്റെ ലിറികൽ വീഡിയോ റിലീസ് ചെയ്തത്. സിനിഹോപ്സ് ഒടിടി ആണ് ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഫീൽ ഫ്ലയിങ്ങ് എൻ്റർടെയിൻമെൻ്റ്സിൻ്റെ ബാനറിൽ ബിനി ശ്രീജിത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. കേരളത്തിലെ ഒരു ഗ്രാമത്തിൽ നടന്ന ഒരു കുറ്റാന്വേഷണമാണ് ചിത്രത്തിൻ്റെ കഥയ്ക്ക് പിന്നിൽ. സംവിധായകനും അഡ്വ.എം.കെ റോയി എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. Read More…

Celebrity

‘ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് ഇന്ദ്രൻസ് ആയിരുന്നില്ല…’ ‘ ഹോം’ സിനിമയെക്കുറിച്ച് വിജയ് ബാബു

നടന്‍, നിര്‍മാതാവ് എന്നിങ്ങനെ മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് വിജയ് ബാബു. അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ റിലീസ് ചെയ്യുന്നതിനെതിരെ വിജയ് ബാബുവിന്റെ പരാമര്‍ശം വിവാദമായിരുന്നു. നേരത്തേ നിരവധി ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള താരത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നു വന്നെങ്കിലും അതെല്ലാം അവസാനിച്ച്‌ പുതിയൊരു ജീവിതത്തിലേക്ക് എത്തി. ഇപ്പോഴിതാ തന്റെ സിനിമകളെക്കുറിച്ചും കടന്നു വന്ന വഴികളെക്കുറിച്ചും സംസാരിക്കുകയാണ് താരം. ഏറെ പ്രശംസ നേടിയ ഹോം എന്ന സിനിമയെക്കുറിച്ചും അതിൽ ഇന്ദ്രൻസ് ചെയ്ത കഥാപാത്രത്തെക്കുറിച്ചും വിജയ് ബാബു സംസാരിക്കുന്നു. Read More…

Movie News

റാണി ട്രൈലെർ ലോഞ്ച് ചെയ്ത് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ

തിരകഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം ഒരുക്കുന്ന പുതിയ ചിത്രമാണ് റാണി. ഭാവന, ഹണി റോസ്, ഇന്ദ്രൻസ്, ഉർവശി, ഗുരു സോമസുന്ദരം, അനുമോൾ, നിയതി,അശ്വിൻ ഗോപിനാഥ് എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.വളരെ കാലികമായ വിഷയം അവതരിപ്പിക്കുന്ന ത്രില്ലറാണ് റാണി. ചിത്രം ശക്തമായ സ്ത്രീപക്ഷ സാന്നിദ്ധ്യത്തിലൂടെ ഉദ്ദേഗജനകമായ കഥ പറയുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രൈലെറിനു ലഭിക്കുന്നത്. സൂപ്പർതാരം മോഹൻലാൽ തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചു റാണിയുടെ ട്രൈലെർ ലോഞ്ച് Read More…