കഴിഞ്ഞ ഏതാനും നാളുകളായി ചെറുപ്പക്കാർക്കിടയിൽ ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ വർധിച്ചുവരുകയാണ്. ഇത് യുവ തലമുറയ്ക്കിടയിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ചുറുചുറുക്കോടെ നടക്കുന്നതിനിടയിലാണ് പലരും കുഴഞ്ഞു വീഴുന്നതും മരണപ്പെടുന്നതും. ഇതിന്റെ ഏറ്റവും ഭയാനകമായ ഒരു ദൃശ്യമാണ് ഇപ്പോൾ മധ്യപ്രദേശിലെ വിദിഷ ജില്ലയിൽ നടന്ന ഒരു വിവാഹവേദിയിൽ നിന്നും പുറത്തുവരുന്നത്. നൃത്തം ചെയ്യുന്നതിനിടെ 23 കാരിയായ യുവതി കുഴഞ്ഞുവീണു മരിക്കുന്നതിന്റെ അതിദാരുണ ദൃശ്യങ്ങളായിരുന്നു ഇത്. ശനിയാഴ്ച രാത്രി വിദിഷ ബൈപാസ് റോഡിലെ റിസോർട്ടിൽ ബന്ധുവിന്റെ ‘സംഗീത്’ ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ Read More…