നമ്മളിൽ പലർക്കും താളിക്കുന്നതിന്റെയും വറുക്കുന്നതിന്റെയും റോസ്റ്റ് ചെയ്യുന്നതിന്റെയുമെല്ലാം മണം നിത്യജീവിതത്തിന്റെ സാധാരണ ഭാഗമാണ്. എന്നാൽ അടുക്കളയിൽ പുകയും വായുസഞ്ചാരക്കുറവും പതിവാകുമ്പോൾ, പാചകം ചെയ്യുന്നതിനിടെ നമ്മൾ ശ്വസിക്കുന്ന വായു എപ്പോഴും സുരക്ഷിതമായിരിക്കണമെന്നില്ലെന്ന് ഡൽഹി അപ്പോളോ അഥീന വിമൻസ് ക്യാൻസർ സെന്ററിലെ മെഡിക്കൽ ആൻഡ് പ്രിസിഷൻ ഓങ്കോളജി പ്രിൻസിപ്പൽ ലീഡ് ഡോ. (പ്രൊഫ.) ജ്യോതി വാധ്വ എച്ച്.ടി ലൈഫ്സ്റ്റൈലിനോട് പറഞ്ഞു. ഭക്ഷണമോ എണ്ണയോ വളരെ ഉയർന്ന താപനിലയിൽ പാചകം ചെയ്യുമ്പോൾ പുകയും വാതകങ്ങളും അതിസൂക്ഷ്മ കണികകളും വായുവിൽ കലരാൻ സാധ്യതയുണ്ടെന്ന് Read More…

