Health

വീടിനുള്ളില്‍ തുണി ഉണക്കാറുണ്ടോ? കാത്തിരിക്കുന്നത് ഈ ആരോഗ്യപ്രശ്‌നങ്ങള്‍

മഴക്കാലമായാൽ പല വീട്ടമ്മമാരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് നനഞ്ഞ തുണികള്‍ ഉണക്കിയെടുക്കുകയെന്നത്. വീടിന് പുറത്തായി തുണി ഉണക്കാനായി സൗകര്യമില്ലാത്തവരാണെങ്കില്‍ വീടിനുള്ളിൽ തന്നെ നനഞ്ഞ തുണികള്‍ ഉണക്കാനായി വിരിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്താല്‍ വീടിനുള്ളില്‍ ഈര്‍പ്പം വര്‍ധിപ്പിച്ച് പൂപ്പല്‍ വരാനുള്ള സാധ്യത ഉണ്ടാക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. തുണി ഉണങ്ങുന്ന സമയത്ത് വീടിനുള്ളിലെ വായുവിലേക്ക് വെള്ളം പ്രവഹിപ്പിക്കുമെന്നാണ് കണക്ക്. ആവശ്യത്തിനുള്ള വായു സഞ്ചാരമില്ലാത്ത വീടുകളില്‍ ഈര്‍പ്പം ഭിത്തികളിലും മേല്‍ക്കൂരയിലുമെല്ലാം തങ്ങി നിന്ന് അവിടങ്ങളില്‍ പൂപ്പല്‍ വളര്‍ച്ചയ്ക്ക് അനുയോജ്യമായ നനഞ്ഞ Read More…