അഗ്നിപര്‍വ്വത ഗര്‍ത്തത്തിന് സമീപമുള്ള പാറയില്‍ നിന്ന് വീണ് ബ്രസീലിയന്‍ വിനോദസഞ്ചാരിയെ കാണാതായി. ഇന്തോനേഷ്യയിലെ രക്ഷാപ്രവര്‍ത്തകര്‍ തീവ്രമായ തിരച്ചില്‍ തുടരുകയാണ്. ലോംബോക്ക് ദ്വീപില്‍ സ്ഥിതിചെയ്യുന്ന സജീവ അഗ്‌നിപര്‍വ്വതമായ മൗണ്ട് റിഞ്ജാനിയുടെ സമീപത്ത് നിന്നും കാണാതായത് കാല്‍നടയാത്രക്കാരി 26 കാരിയായ ജൂലിയാന മരിന്‍സ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു സംഘത്തോടൊപ്പം ട്രെക്കിംഗ് നടത്തുകയായിരുന്ന അവര്‍ പ്രാദേശിക സമയം 06:30 ഓടെ അപ്രത്യക്ഷയായി. ‘അഗ്‌നിപര്‍വ്വത ഗര്‍ത്തത്തിനോട് ചേര്‍ന്നുള്ള പാതയെ ചുറ്റിപ്പറ്റിയുള്ള ഒരു പാറക്കെട്ടില്‍’ നിന്നാണ് അവള്‍ വീണതെന്ന് ബ്രസീലിയന്‍ അധികൃതര്‍ പറഞ്ഞു. ഉടനടി Read More…

