Oddly News

ഒരു ഇ​ന്ത്യാ- പാക് പ്രണയകഥ; രാജസ്ഥാനിലെ കാമുകനൊത്ത് ജീവിക്കാന്‍ വാഗ കടന്നെത്തി 25കാരി

ഇന്ത്യക്കാരനുമായുള്ള പ്രണയ സാഫല്യത്തിനായി പാകിസ്താനില്‍നിന്ന് അതിര്‍ത്തി കടന്നെത്തിയ ഇരുപത്തിയഞ്ചുകാരി മെഹ്‌വിഷായുടെ കഥയാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്. മെഹ്‌വിഷ് കാമുകന്‍ റഹ്‌മാനൊപ്പം ജീവിക്കാനാണ് കഴിഞ്ഞ ആഴ്‌ച ഇന്ത്യയിലെത്തിയത്‌. സാമൂഹിക മാധ്യമത്തിലൂടെയാണ്‌ ഇരുവരും പ്രണയബദ്ധരായത്. ഇസ്ലാമാബാദ്‌ സ്വദേശിയായ മെഹ്‌വിഷിന്റെ 2018-ലെ ആദ്യ വിവാഹം പരാജയമായിരുന്നു. 12 വര്‍ഷം നീണ്ട ബന്ധത്തില്‍ 12, 7 വയസുള്ള രണ്ട്‌ ആണ്‍മക്കളുണ്ട്‌. രാജസ്‌ഥാനിലെ ബിക്കാനീര്‍ ജില്ലയില്‍നിന്നുള്ള റഹ്‌മാനുമായി സാമൂഹിക മാധ്യമത്തിലൂടെയാണു സൗഹൃദത്തിലായത്‌. തുടര്‍ന്ന്‌ 2022 മാര്‍ച്ച്‌ 13-ന്‌ വിവാഹിതാകാന്‍ തീരുമാനിച്ചു. മൂന്ന്‌ ദിവസത്തിന്‌ ശേഷം Read More…