ഡാറ്റാ അനലിസ്റ്റായ മൈത്രി ഷാ ഒരു മൊബിലിറ്റി എയ്ഡ് ഉപയോക്താവാണ്. ശാരീരിക വൈകല്യം കാരണം വടി, ക്രച്ചസ് , വീൽചെയറുകൾ മൊബിലിറ്റി സ്കൂട്ടറുകൾ തുടങ്ങിയ ഉപകരണങ്ങളെ നടക്കാനോ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് നീങ്ങുന്നതിനോ ആശ്രയിക്കുന്ന ഒരാളാണ് മൊബിലിറ്റി എയ്ഡ് ഉപയോക്താവ്. തന്റെ ജീവിതത്തിലൂടെ ശാരീരിക വൈകല്യമുള്ളവരുടെ ജോലികളെക്കുറിച്ചുള്ള ആളുകളുടെ ചിന്താഗതിയിൽ മാറ്റം വരുത്താനും അത് കൂടുതൽ ഉൾക്കൊള്ളുന്നതാക്കാനുമാണ് മൈത്രി ലക്ഷ്യമിടുന്നത്. ഇപ്പോഴിതാ ഇൻഡിഗോയിലെ തന്റെ വിമാനയാത്രാ അനുഭവം ലിങ്ക്ഡിനിലൂടെ പങ്കുവെച്ചിരിക്കുകയാണ് മൈത്രി. ഏറെ നാളുകൾക്ക് ശേഷം Read More…
Tag: Indigo
വിമാനയാത്രയ്ക്കിടെഅപ്രതീക്ഷിതമായി സീറ്റ് ആടിയുലഞ്ഞു, യാത്രക്കാരന് ‘മിനി-ഹാർട്ട് അറ്റാക്ക്’, വീഡിയോ
വിമാനയാത്രാമധ്യേ അപ്രതീക്ഷിതമായി സീറ്റ് ആടിയുലഞ്ഞപ്പോള്‍ പരിഭ്രാന്തിയിലായി ഇന്‍ഡിഗോ യാത്രക്കാരന്‍. ഡല്‍ഹിയില്‍ നിന്ന് ലഖ്‌നൗവിലേക്ക് പറന്ന ദക്ഷ് സേതി എന്ന യുവാവാണ് സീറ്റ് ആടിയുലഞ്ഞതിന്റെ വിചിത്ര അനുഭവം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സേതി പങ്കുവച്ച വീഡിയോയില്‍ സേതിയും മറ്റ് രണ്ട് യാത്രക്കാരും വിമാനത്തില്‍ ഇരിക്കുന്നുണ്ട്. ഈ സമയം സീറ്റ് പെട്ടെന്ന് പുറകിലേക്ക് ചായുകയും ആടുകയും ചെയ്യുന്നതാണ് കാണുന്നത്. തനിക്കുണ്ടായ ദുരനുഭവം ഓര്‍മിച്ചുകൊണ്ട് സേതി പറഞ്ഞു. ‘വിമാനം പറന്നുയര്‍ന്നയുടനെ, എല്ലാവരും അവരുടെ കാര്യങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു. പെട്ടന്നാണ് ഞങ്ങളുടെ , മൂന്ന് സീറ്റുകള്‍ Read More…
ഇന്ത്യയില്‍ ജനനംകൊണ്ട ഇന്‍ഡിഗോ, യൂറോപ്പിനെ ഭ്രമിപ്പിച്ച നീലമായത് ഇങ്ങനെ
കളര്‍സ്പെക്ട്രത്തിലെ ഏഴുനിറങ്ങളില്‍ വയലറ്റിനും നീലയ്ക്കും ഇടയിലുള്ള നിറമാണ് ഇന്‍ഡിഗോ. ഇന്‍ഡിഗോ ഉത്പാദിപ്പിക്കപ്പെടുന്നത് ഇന്‍ഡിഗോഫെറ എന്ന ജനുസ്സില്‍ പെടുന്ന നീലം ചെടികളില്‍ നിന്നാണ്. ചെടിയുടെ ഇലകളില്‍ നിന്ന് നിറക്കൂട്ട് തയ്യാറാക്കി പല രാസവസ്തുക്കളുമായി പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ഇത് വികസിപ്പിച്ചെടുക്കുന്നത് . ഏഷ്യയിലും ആഫ്രിക്കയിലും സ്വഭാവികമായി വളര്‍ന്നിരുന്ന നീലം ചെടികള്‍ ഇന്നു ലോകത്ത് പലയിടത്തും കൃഷി ചെയ്യപ്പെടുന്നുണ്ട്. വസ്ത്രങ്ങളില്‍ നിറം കൊടുക്കുന്നതിനായാണ് ഇത് വ്യാപകമായി ഉപയോഗിക്കുന്നത്. നമ്മള്‍ ധാരാളമായി ഉപയോഗിക്കുന്ന ജീന്‍സ് ഉള്‍പ്പെടെയുള്ള നീല വസ്ത്രങ്ങളില്‍ ഈ വര്‍ണം ലഭിക്കുന്നത് Read More…
വിമാനത്തിനുള്ളില്‍ യുവതി കാമുകനെ പ്രൊപ്പോസ് ചെയ്തു ; വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍
വിമാനത്തിനുള്ളില്‍ യുവതി കാമുകനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് ഒരു ചണ്ഡീഗഡുകാരിയാണ് തന്റെ കാമുകനെ ഹൃദയംഗമമായ വിവാഹാലോചനയുമായി അമ്പരപ്പിച്ചത്. ഐശ്വര്യ ബന്‍സാല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതുവരെ 2 മില്യണിലധികം ആളുകളാണ് കണ്ടത്. പ്രണയികളായ ഐശ്വര്യ ബന്‍സാലും അമൂല്യ ഗോയലും വിമാനത്തില്‍ കയറുന്നത് മുതലാണ് വീഡിയോ തുടങ്ങുന്നത്. വീഡിയോ പുരോഗമിക്കുമ്പോള്‍, ബന്‍സാല്‍ വിമാനത്തിന്റെ ഇടനാഴിയിലൂടെ നടന്നുവരുന്നത് കാണാം. അതേസമയം ഒരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് ഇന്റര്‍കോമിലൂടെ പ്രത്യേക നിമിഷം പ്രഖ്യാപിക്കുന്നു. തുടര്‍ന്ന് അവര്‍ Read More…
ഇൻഡിഗോ വിമാനം വൈകി ; 12 മണിക്കൂര്‍, ഡൽഹി എയർപോർട്ടിലെ പേടിസ്വപ്നം പങ്കുവെച്ച് മാധ്യമപ്രവർത്തക
ഇൻഡിഗോയുടെ അവസാനനിമിഷത്തെ വിമാനം റദ്ദാക്കലും സര്‍വീസിലെ കാലതാമസങ്ങളും ഉള്‍പ്പെടെ താന്‍ സഹിച്ച നേരിട്ട ദുരനുഭവം പങ്കുവച്ച് അനുഭ പാണ്ഡെ എന്ന പത്രപ്രവർത്തക. കഴിഞ്ഞ ശനിയാഴ്ച ഡൽഹി വിമാനത്താവളത്തിൽ ഒരു തനിക്ക്ഏകദേശം 12 മണിക്കൂറോളം കുടുങ്ങിയ അവര്‍ ഒടുവിൽ യാത്രയിൽ നിന്ന് പിന്മാറി. മാതൃദിനം അമ്മയ്‌ക്കൊപ്പം ചെലവഴിക്കാന്‍ ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്ക് പോകാനായിരുന്നു അനുഭ പാണ്ഡെയുടെ പദ്ധതി. 10:40 ന് ഷെഡ്യൂൾ ചെയ്യേണ്ട വിമാനത്തിനായി അവൾ രാവിലെ 9 മണിക്ക് ദില്ലി വിമാനത്താവളത്തിൽ എത്തി. ലഗേജ് ചെക്ക്-ഇൻ ചെയ്തപ്പോൾ, Read More…
വിമാനത്തില്‍ കിട്ടിയ സാന്‍ഡ്‌വിച്ചില്‍ സ്ക്രൂവും നട്ടും; ഉത്തരവാദിത്തം ഇല്ലെന്ന് ഇന്‍ഡിഗോ അധികൃതര്‍
ബംഗലൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ ഇൻഡിഗോ എയർലൈൻസിൽ വിതരണം ചെയ്‌ത സാൻഡ്‌വിച്ചിൽ നിന്നും സ്കൂവും നട്ടും കിട്ടിയതായി സമൂഹമാധ്യമത്തില്‍ പോസ്‌റ്റ്. ചിത്രം സഹിതമാണ് സാൻഡ്‌വിച്ചിന്റെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പാതി കഴിച്ച സാൻഡ്‌വിച്ചിൽ സ്കൂവും ഒപ്പം നട്ടും ഇരിക്കുന്നത് ഫോട്ടോയില്‍ വളരെ വ്യക്‌തമായി കാണാം. റെഡിറ്റിലൂടെയാണ് ഈ സംഭവം പങ്കുവച്ചിരിക്കുന്നത്. യാത്രാവേളയില്‍ ട്രെയിനിൽവച്ചും വിമാനത്തിൽവച്ചും കിട്ടുന്ന ഭക്ഷണസാധനങ്ങളെക്കുറിച്ചുള്ള നല്ല കാര്യങ്ങളും മോശംകാര്യങ്ങളും പൊതുവെ സമൂഹമാധ്യമത്തില്‍ ചർച്ചയാവാറുണ്ട്. ഇക്കാര്യത്തിലും പോസ്റ്റ് അതിവേഗമാണ് വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിക്കുന്നത്. ഫെബ്രുവരി Read More…