Sports

ജനിച്ചപ്പോഴേ ഇരുകൈകളുമില്ല, ചെറുപ്പത്തിലെ വിനോദം മരംകയറ്റം ; ശീതള്‍ ഇപ്പോള്‍ ഇന്ത്യയുടെ പാരാലിമ്പിക്സ് മെഡല്‍പ്രതീക്ഷ

ശാരീരിക പരിമിതികളെ അതിജീവിക്കാനുള്ള അസാധാരണ ധൈര്യത്തോടെ വളര്‍ന്ന ശീതളിന്റെ ചെറുപ്പത്തിലെ ഏറ്റവും വലിയ വിനോദം മരം കയറ്റമായിരുന്നു. ജന്മനാ ഇരുകൈകളും ഇല്ലാത്ത അവള്‍ അന്ന് കാട്ടിയ ആ ഇച്ഛാശക്തി ഇന്ന് അവരെ ലോകവേദിയില്‍ എത്തിച്ചിരിക്കുകയാണ്. പാരാലിമ്പിക്സില്‍ അമ്പെയ്ത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയാണ് ശീതള്‍. കൈകളില്ലാത്ത അവള്‍ കാലുകൊണ്ട് അമ്പെയ്താണ് പാരീസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. മത്സരത്തില്‍ തലനാരിഴയ്ക്കാണ് ശീതളിന് ലോകറെക്കോഡ് നഷ്ടമായത്. ശീതളിന്റെ യാത്ര ആരംഭിച്ചത് ജമ്മു കശ്മീരിലെ സൈനിക ബാരക്കുകള്‍ക്ക് കീഴില്‍ വരുന്ന തന്റെ ചെറിയ ഗ്രാമത്തില്‍ നിന്നാണ്. Read More…