Featured Oddly News

വാഗ അതിർത്തിയിൽ ബിഎസ്എഫ് ജവാന്റെ ‘മിമിക്രി’; പാക് സൈനികനെ അനുകരിക്കുന്ന വീഡിയോ വൈറൽ!

വാഗ-അട്ടാരി അതിർത്തിയിലെ ചടങ്ങുകൾക്കിടയിൽ ബിഎസ്എഫ് സൈനികനും പാകിസ്ഥാൻ റേഞ്ചറും തമ്മിലുണ്ടായ രസകരമായ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. ചടങ്ങിനിടയിൽ പാകിസ്ഥാൻ റേഞ്ചർ ആവർത്തിച്ച് വായുവിൽ ഉയർന്നു ചാടുന്നത് കണ്ട ബിഎസ്എഫ് സൈനികൻ, ആ പ്രവൃത്തിയെ പരിഹസിക്കുന്ന രീതിയിൽ ആംഗ്യങ്ങൾ കാണിക്കുകയും കളിയാക്കി അനുകരിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. തന്റെ മസിലുകൾ പെരുപ്പിച്ചുകാട്ടിക്കൊണ്ട് അദ്ദേഹം പാക് സൈനികനെ വെല്ലുവിളിക്കുന്നതും വീഡിയോയിൽ കാണാം. പ്രശസ്തമായ ‘ധുരന്ധർ’ എന്ന പാട്ടിന്റെ പശ്ചാത്തലത്തിലാണ് ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അമൃത്സർ-ലാഹോർ Read More…

Featured Good News

‘മനുഷ്യത്വത്തിന് എന്ത് മതം?’; ഇന്ത്യക്കാരുടെ ജീവൻ രക്ഷിക്കാൻ പ്രാണൻ പണയം വെച്ച പാകിസ്താൻ യുവാവ്

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുതയുടെ കഥകൾക്കിടയിൽ, മനുഷ്യത്വത്തിന് അതിർവരമ്പുകളില്ലെന്ന് തെളിയിക്കുകയാണ് ഷഹ്‌സാദ് ഖാൻ എന്ന പാകിസ്താനി യുവാവ്. ഒമാനിലുണ്ടായ ശക്തമായ പ്രളയത്തിനിടയിൽ ഒരു കാറിനുള്ളിൽ കുടുങ്ങിപ്പോയ രണ്ട് ഇന്ത്യക്കാരുടെ ജീവൻ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ചാണ് ഷഹ്‌സാദ് ഖാൻ മാതൃകയായത്. കഴിഞ്ഞ ഞായറാഴ്ച ഒമാനിലുണ്ടായ കനത്ത മഴയെത്തുടർന്ന് പുഴകൾ കരകവിഞ്ഞൊഴുകുകയും നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തിരുന്നു. ഈ പ്രളയക്കെടുതിയിൽ പത്തോളം പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വ സ്വദേശിയായ 25-കാരനായ ഷഹ്‌സാദ് ഖാൻ ഒമാനിലെ Read More…