അഖാ തീജ് എന്നും അറിയപ്പെടുന്ന അക്ഷയതൃതീയ ഹിന്ദു കലണ്ടറിലെ വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയ നാളിലാണ് ആഘോഷിക്കുന്നത്. ഒഡീഷ, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തമിഴ്നാട്, കർണാടക, കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ഈ ഉത്സവം പ്രധാനമായും ആഘോഷിക്കപ്പെടുന്നത്. ഈ വർഷം ഏപ്രിൽ 19 ഞായറാഴ്ചയാണ് അക്ഷയതൃതീയ വരുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത രീതികളിലാണ് ഈ ദിനം ആഘോഷിക്കുന്നത്. ഒഡീഷയിൽ കർഷകർ വിത്തുപാകുന്ന ‘അഖി മുത്തി അനുകൂല’ എന്ന ചടങ്ങും പുരി രഥയാത്രയ്ക്കായുള്ള തേരുകളുടെ നിർമ്മാണവും ഈ ദിവസം Read More…

