കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലുള്ള ബണ്ട്വാൾ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വെച്ച് 23 വയസ്സുകാരിയായ യുവതിയെ ബന്ധുവായ യുവാവ് വെട്ടിക്കൊലപ്പെടുത്തി. കല്ലഡ്കയിലെ സ്വകാര്യ നഴ്സിങ് ഹോമിലെ ജീവനക്കാരിയായ ലാവണ്യ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് ബസ് കാത്തുനിൽക്കുകയായിരുന്ന ലാവണ്യയെ ബാഗിൽ ഒളിപ്പിച്ചുവെച്ച വെട്ടുകത്തിയുമായി എത്തിയ ചേതൻ എന്ന യുവാവ് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഭയനാകമായ ഈ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലാവണ്യ പ്രാണരക്ഷാർത്ഥം ഓടിയെങ്കിലും പ്രതി പിന്തുടർന്ന് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി പിന്നീട് Read More…
Tag: IndiaNews
ടെലിഗ്രാമിന് മാത്രം പൂട്ടുവീണത് എന്തുകൊണ്ട്? വാട്സാപ്പ് എങ്ങിനെ ഒഴിവായി? നീറ്റ് തട്ടിപ്പ് ശൃംഖലകളുടെ കള്ളക്കളി പൊളിച്ച് എൻ.ടി.എ!
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ടെലിഗ്രാം ആപ്പ് അവരുടെ ദൈനംദിന ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. പ്രിയപ്പെട്ട സിനിമകളും ടിവി ഷോകളും ഡൗൺലോഡ് ചെയ്യാനും സന്ദേശങ്ങൾ അയക്കാനും സഹായിക്കുന്ന മികച്ച ഒരു ആപ്പാണിത്. എന്നാൽ പലർക്കും ഇത്രയേറെ ഉപകാരപ്രദമായ ഈ ആപ്പ് ഇന്ത്യയിൽ താൽക്കാലികമായി നിരോധിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. വരുന്ന ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് യുജി (NEET-UG) പുനഃപരീക്ഷയ്ക്ക് മുന്നോടിയായി നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) നിർദ്ദേശപ്രകാരമാണ് കേന്ദ്ര സർക്കാർ ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. Read More…
നൂറു ശതമാനവും മുസ്ലിം വോട്ടർമാരുള്ള സീറ്റില്‍ വനിതാ ഹിന്ദു സ്ഥാനാർത്ഥിക്ക് ജയം ! ഗോദ്രയിൽ ചരിത്ര വിജയം
സങ്കീർണ്ണമായ വർഗീയ ചരിത്രമുള്ള ഗുജറാത്തിലെ ഗോധ്രയിൽ നിന്നും സാമൂഹിക ഐക്യത്തിന്റെ കരുത്തുറ്റ സന്ദേശമാണ് 2026-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം നൽകുന്നത്. ഗോധ്ര മുനിസിപ്പാലിറ്റിയുടെ ചരിത്രത്തിൽ ആദ്യമായി, നൂറ് ശതമാനം മുസ്ലിം വോട്ടർമാരുള്ള ഏഴാം വാർഡിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായ അപേക്ഷാ ബെൻ നൈനേഷ്ഭായ് സോണി എന്ന ഹിന്ദു വനിത ഉജ്ജ്വല വിജയം കൈവരിച്ചു. മേഖലയിലെ രാഷ്ട്രീയ ചരിത്രത്തെ തന്നെ മാറ്റിക്കുറിക്കുന്നതാണ് ഈ വിജയം. അപേക്ഷാ ബെൻ ഈ വാർഡിലെ വോട്ടർ അല്ലായിരുന്നിട്ടും അവിടുത്തെ നിവാസികളുടെ പൂർണ്ണ Read More…
ബാങ്കിന് പറ്റിയ അബദ്ധം; അക്കൗണ്ടിലെത്തിയത് 10 കോടി, തിരിച്ചു നൽകി യുവതി; വാഴ്ത്തി സൈബര്‍ലോകം
ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ ഒരു യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തിൽ 10 കോടി രൂപ എത്തിയതും അത് തിരികെ നൽകാൻ കാണിച്ച ആർജ്ജവവും വലിയ വാർത്തയായിരിക്കുകയാണ്. ദേവ്ഗഞ്ച് ഗ്രാമവാസിയായ പരസ്ഭാൻ ബഹേലിയയുടെ ഭാര്യ റീത്തയാണ് ഈ സത്യസന്ധതയിലൂടെ എല്ലാവരുടെയും കൈയടി നേടുന്നത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പണം പിൻവലിക്കാൻ എടിഎമ്മിൽ എത്തിയപ്പോഴാണ് തന്റെ അക്കൗണ്ടിൽ 9,99,49,588 രൂപയുള്ളതായി റീത്ത ശ്രദ്ധിച്ചത്. കണ്ണുകളെ വിശ്വസിക്കാനാവാതെ മറ്റൊരു എടിഎമ്മിൽ കൂടി പരിശോധിച്ചപ്പോഴും തുക കൃത്യമാണെന്ന് ബോധ്യപ്പെട്ടു. ഉടൻ തന്നെ റീത്ത Read More…




