കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന ഇന്ത്യൻ ശീലത്തെക്കുറിച്ചുള്ള സാമ്പത്തിക ശാസ്ത്രജ്ഞൻ സഞ്ജീവ് സന്യാലിന്റെ ഒറ്റവരി മറുപടി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ഫ്ലോറിഡ സ്വദേശിയായ അകാ എന്ന സോഷ്യൽ മീഡിയ ഉപയോക്താവ്, ദക്ഷിണേന്ത്യൻ കല്യാണച്ചടങ്ങിൽ ആളുകൾ കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് “എന്തുകൊണ്ടാണ് ഇവർ കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത്?” എന്ന് ചോദിച്ചിരുന്നു. ഇതിനാണ് സന്യാൽ രസകരമായ മറുപടി നൽകിയത്. “ഇതൊരു ലളിതമായ പരിശോധനയാണ്… നിങ്ങൾക്ക് കൈകൊണ്ട് തൊടാൻ പോലും അറപ്പുള്ള ഒരു സാധനമാണെങ്കിൽ, അത് വായയിൽ വെക്കുന്നതും Read More…
Tag: IndianCulture
ട്രെയിനിൽ ആരതിയും ഭജനയും; അപ്പർ ബർത്ത് അലങ്കരിച്ചൊരുക്കി ക്ഷേത്രമാക്കി, സുരക്ഷയെച്ചൊല്ലി ആശങ്കയുമായി യാത്രക്കാർ- വീഡിയോ
ട്രെയിനിനുള്ളിലെ അപ്പർ ബർത്ത് താൽക്കാലിക ക്ഷേത്രമാക്കി മാറ്റി പൂജ നടത്തുന്ന യാത്രക്കാരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഭാരത് ഗൗരവ് എന്ന ടൂറിസ്റ്റ് ട്രെയിനിലാണ് ഈ സംഭവം നടന്നത്. ട്രെയിൻ കമ്പാർട്ടുമെന്റിലെ ഒരു അപ്പർ ബർത്തിൽ ദൈവങ്ങളുടെ വിഗ്രഹങ്ങളും പൂമാലകളും സ്ഥാപിച്ച് ഭക്തിഗാനങ്ങൾ പാടിയും ആരതി ഉഴിഞ്ഞും ഒരു സംഘം യാത്രക്കാർ ആരാധന നടത്തുന്നതാണ് വീഡിയോയിലുള്ളത്. തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് സർവീസ് നടത്തുന്ന ട്രെയിൻ ആയതുകൊണ്ട് തന്നെ ഇത്തരം പ്രവർത്തികളിൽ തെറ്റില്ലെന്നാണ് ഒരു വിഭാഗം Read More…


