സൗന്ദര്യത്തിന്റെയും സംസ്‌ക്കാരത്തിന്റെയും പ്രതീകമായിട്ടാണ് ഇന്ത്യയില്‍ സ്ത്രീകള്‍ സാധാരണയായി പൊട്ടു വയ്ക്കാറുള്ളത്. എന്നാല്‍ ഉത്തരേന്ത്യന്‍ സ്തീകള്‍ ‘ബിന്ധി’ എന്ന് വിളിക്കുന്ന, നെറ്റിയില്‍ പുരികങ്ങള്‍ക്ക് ഇടയില്‍ തൊടുന്ന പൊട്ടിന് ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ ആഴത്തില്‍ വേരുകളുണ്ട്. അവബോധത്തിന്റെയും ആത്മീയ ഉള്‍ക്കാഴ്ചയുടെയും കേന്ദ്രമാണെന്ന് വിശ്വസിക്കപ്പെടുന്ന അജ്ന ചക്ര അല്ലെങ്കില്‍ ‘മൂന്നാം കണ്ണി’ലാണ് ഇത് തൊടുന്നത്. ഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും പ്രീതിയുടെയും പ്രതീകമാണ് പൊട്ട്. ‘ബിന്ദു’ എന്ന സംസ്‌കൃത വാക്കില്‍ നിന്നുമാണ് ‘ബിന്ധി’ എന്ന പദമുണ്ടായത്. ഹിന്ദു സംസ്‌ക്കാരത്തില്‍ ‘പൊട്ട്’ പരമ്പരാഗതമായി നെറ്റിയുടെ നടുവിലുള്ള ജ്ഞാനത്തിന്റെ Read More…