ബസോ ഓട്ടോയോ കൈകാട്ടി നിർത്തുന്നത് പോലെ സ്വന്തം കുടുംബത്തിന് കയറാനായി യുവാവ് ട്രെയിൻ നിർത്തിച്ച സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ബിഹാറിലാണ് മുസാഫർപുർ – നർകടിയാഗഞ്ച് മെമു പാസഞ്ചർ ട്രെയിൻ ഒരാൾ കൈകാണിച്ചപ്പോൾ നിർത്തിക്കൊടുത്തത്. കഴിഞ്ഞ ശനിയാഴ്ച നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുമാർബാഗ് സ്റ്റേഷൻ പിന്നിട്ട ട്രെയിൻ ലെവൽ ക്രോസിങ്ങിന് അടുത്തെത്തിയപ്പോൾ, ഫോണിൽ സംസാരിച്ചുകൊണ്ട് ഒരാൾ ട്രെയിന്‍ നേരെ കൈകാണിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. സ്റ്റേഷനിൽ നിന്ന് മിസ്സായ ട്രെയിൻ കുടുംബത്തിന് Read More…
Tag: indian railway
‘ഈ കാഴ്ച ഇന്ത്യൻ റെയിൽവേയിൽ മാത്രം’; അടിവസ്ത്രങ്ങൾ ട്രെയിനിൽ ഉണക്കാനിട്ട് യാത്രക്കാരൻ, ചൂടേറിയ ചർച്ച
അമിതമായി ആളുകളെ കുത്തിനിറച്ച ട്രെയിനുകളിലെ യാത്ര ഇന്ത്യയിലെ ഏറ്റവും ദുരിതകരമായ അനുഭവങ്ങളിൽ ഒന്നാണ്. എന്നാല്‍ ട്രെയിനിൽ അടിവസ്ത്രങ്ങൾ ഉണക്കാനിട്ടിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ബെംഗളൂരു – ജയ്പുർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലാണ് യാത്രക്കാരൻ തന്റെ അടിവസ്ത്രങ്ങൾ ബെർത്തിനു മുകളിൽ ഉണക്കാനിട്ടത്. ഈ ചിത്രം റെഡിറ്റിൽ പോസ്റ്റ് ചെയ്തതോടെ പൊതുജനങ്ങൾക്കിടയിലെ പൗരബോധം ഇല്ലായ്മ എന്ന വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. “ഇന്ത്യൻ റെയിൽവേയിൽ മാത്രം” എന്ന തലക്കെട്ടോടെയാണ് റെഡ്ഡിറ്റ് പോസ്റ്റ്. ജനറൽ കോച്ചിൽ യാത്രക്കാരൻ തന്റെ വസ്ത്രങ്ങൾ Read More…
റെയിൽവേ കോച്ചില്‍ മൂന്ന് ഫാനുണ്ടായിട്ടും സ്വന്തം കൂളർ ഉപയോഗിച്ച് യാത്രക്കാരൻ ! വൈറല്‍ വീഡിയോ കാണുക
യാത്രക്കാരൻ ട്രെയിനിനുള്ളിൽ സ്വന്തം കൂളർ ഉപയോഗിച്ച് ഉറങ്ങുന്നതിൻ്റെ വീഡിയോ ഇൻ്റർനെറ്റിൽ വൈറലാകുന്നു. മുകളിൽ മൂന്ന് ഫാനുകളുണ്ടായിട്ടും ഇയാൾ ട്രെയിൻ കമ്പാർട്ട്മെൻ്റിലെ ഇലക്ട്രിക് സോക്കറ്റിൽ കൂളർ കുത്തിവെച്ച് സുഖമായി ഉറങ്ങുന്നതാണ് വീഡിയോയിലുള്ളത്. നെറ്റിസൺസിനെ ചിരിപ്പിക്കുകയും അതേസമയം അമ്പരപ്പിക്കുകയും ചെയ്ത ഈ സംഭവം, കൂളറുകൾക്ക് ട്രെയിനിലെ സോക്കറ്റുകൾ നൽകുന്നതിനേക്കാൾ ഉയർന്ന വോൾട്ടേജ് ആവശ്യമാണെന്ന് ചിലർ ചൂണ്ടിക്കാട്ടിയതോടെ ചർച്ചയായി. സഹയാത്രികനാണ് ഈ വീഡിയോ പകർത്തിയത്. വീഡിയോയിൽ, സീറ്റിൽ കിടന്നുറങ്ങുന്ന യാത്രക്കാരൻ തലയ്ക്ക് മുകളിൽ കൂളർ വെച്ചിരിക്കുന്നത് കാണാം. കൂളർ പ്രവർത്തിക്കുന്നുണ്ട്, ഇയാൾ Read More…
സ്റ്റീം എഞ്ചിനുകള്‍ മുതല്‍ വന്ദേ ഭാരത് വരെ: ഇന്ത്യന്‍ റെയില്‍വേ രൂപാന്തരപ്പെട്ടത് ഇങ്ങിനെ
ബുള്ളറ്റ് ട്രെയിനുകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇന്ത്യ ഇപ്പോള്‍. യുണൈറ്റഡ് കിംഗ്ഡത്തില്‍ നിര്‍മ്മിച്ച സ്റ്റീം എഞ്ചിന് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പാസഞ്ചര്‍ ട്രെയിന്‍ ഓടിയത് 1853 ലായിരുന്നു. ആദ്യത്തെ ട്രെയിനിന് കരുത്ത് പകരുന്ന ആവി എഞ്ചിനുകളില്‍ നിന്നും യാത്ര ആരംഭിച്ച ഇന്ത്യന്‍ റെയില്‍വേ 175 വര്‍ഷത്തെ ചരിത്രമാണ് ഓടിച്ചുകൊണ്ടിരിക്കുന്നത്. ദശലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് അത് സേവനം നല്‍കുകയും ചെയ്തു. 1853-ല്‍ മുംബൈയില്‍ നിന്ന് താനെയിലേക്കുള്ള ഉദ്ഘാടന ട്രെയിന്‍ അതിന്റെ റൂട്ട് പൂര്‍ത്തിയാക്കിയപ്പോള്‍ മുതല്‍ എഞ്ചിന് സ്റ്റാര്‍ട്ട് ചെയ്ത Read More…




