എത്ര ശ്രമിച്ചിട്ടും, അവരുടെ കുടുംബങ്ങള്‍ ഇപ്പോഴും ഉത്തരങ്ങള്‍ക്കായി കാത്തിരി ക്കുകയാണ്. 1971-ലെ യുദ്ധത്തിനു ശേഷം പാകിസ്ഥാന്‍ കസ്റ്റഡിയില്‍ ആയിരുന്ന ഇനിയും തിരിച്ചുവരാത്ത ആ ഇന്ത്യന്‍ സൈനികരെ ‘ഫൊര്‍ഗോട്ടണ്‍ 54’ എന്നാണ് ഇന്ത്യന്‍ യുദ്ധചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. പതിറ്റാണ്ടുകള്‍ക്ക് ശേഷവും അവരുടെ വിധി അജ്ഞാതമായി തുടരുന്നു. യുദ്ധസമാനമായ സാഹചര്യം, പരിഭ്രാന്തി, മോക്ക് ഡ്രില്ലുകള്‍ എന്നിവ ആരും പ്രതീ ക്ഷിക്കുന്ന ഒന്നല്ല. എന്നിരുന്നാലും, കാലം ആവശ്യപ്പെടുമ്പോള്‍, അഞ്ച് പതിറ്റാണ്ടുക ള്‍ക്ക് മുമ്പ് 1971-ല്‍ ആളുകള്‍ ചെയ്തതുപോലെ എല്ലാവരും അനുസരിക്ക ണം. ബംഗ്ലാദേശ് Read More…
Tag: India
1971 ലെ ഇന്ത്യാ പാക് യുദ്ധം: പ്രധാനടാര്‍ഗറ്റ് താജ്മഹല്‍, ആക്രമിക്കപ്പെടാതിരിക്കാന്‍ ഇന്ത്യ ഒളിച്ചുവെച്ചു
അടുത്തിടെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനാല്‍, രാജ്യത്തുടനീളം ഉയര്‍ന്ന ജാഗ്രതയിലാണ്. സൈനിക നീക്കങ്ങള്‍ ശക്തമാക്കി, അതിര്‍ത്തി പട്ടണങ്ങള്‍ പരുന്തുകളെപ്പോലെ വീക്ഷിക്കുന്നു, രാജ്യത്തെ ഒന്നിലധികം സംസ്ഥാനങ്ങളില്‍ സുരക്ഷാ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നു. ഇന്ത്യയുടെ യുദ്ധകാല ചരിത്രത്തില്‍ നിന്ന് അധികം അറിയപ്പെടാത്ത ഒരു അധ്യായമാണ് താജ്മഹലിന്റെ ഒളിപ്പിക്കല്‍. രാജ്യത്തിന്റെ ഹൃദയഭാഗത്താണ് താജ്മഹല്‍. 1971-ലെ ഇന്ത്യ-പാക് യുദ്ധസമയത്ത്, ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്മാരകങ്ങളിലൊന്ന് ‘അപ്രത്യക്ഷമാക്കാന്‍’ ഇന്ത്യ അക്ഷരാര്‍ത്ഥത്തില്‍ വലിയശ്രമമാണ് നടത്തിയത്. ഇരു രാജ്യങ്ങളും സൈനിക Read More…
8വർഷത്തിനുശേഷം യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി, ജീവിത നിലവാരത്തിൽ തൃപ്തനല്ലെന്ന് യുവാവ്
ഒരു ദശാബ്ദത്തിന് ശേഷം അമേരിക്കയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ ഒരു ഇന്ത്യൻ പ്രവാസിയുടെ നിരാശജനകമായ പോസ്റ്റാണ് ഇപ്പോൾ റെഡ്‌ഡിറ്റിൽ വൈറലാകുന്നത്. “തകർന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ”, “മലിനമായ വായു”, “പൗരബോധത്തിൻ്റെ പ്രകടമായ അഭാവം” എന്നിവ വിവരിക്കുന്ന ഇന്ത്യൻ നഗര ജീവിതത്തിൻ്റെ ഒരു ഭീകരമായ അവസ്ഥയെക്കുറിച്ചാണ് യുവാവ് തന്റെ പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്. എട്ട് വർഷമായി യുഎസിൽ താമസിക്കുകയും ഫോർച്യൂൺ 500 കമ്പനികളിൽ ജോലി ചെയ്യുകയും ചെയ്തുവെന്ന് അവകാശപ്പെടുന്ന യുവാവ്, ജോലിയും എച്ച്-1 ബി വിസയും നഷ്ടപ്പെട്ടതിനെത്തുടർന്ന് 2024 ൻ്റെ തുടക്കത്തിലാണ് Read More…
16 വർഷത്തിന് ശേഷം ഇന്ത്യയിലെ ബാല്യകാല വീട് സന്ദർശിച്ച് യുകെക്കാരൻ: ഹൃദയം കീഴടക്കി വീഡിയോ
യുകെയിൽ നിന്നുള്ള ഒരു കണ്ടൻ്റ് സ്രഷ്‌ടാവായ ആർ ആൽഫ് ലെങ് അടുത്തിടെ ഇന്ത്യയിലെ തൻ്റെ ബാല്യകാല വീട് സന്ദർശിച്ചതിൻ്റെ മനോഹരമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസ് ഒന്നടങ്കം ഹൃദയത്തോട് ചേർത്തുവെക്കുന്നത്. ക്ലിപ്പിൽ, കുട്ടിക്കാലത്ത് ഇന്ത്യയിൽ ഉണ്ടായിരുന്ന സമയം ലെംഗ് അനുസ്മരിക്കുകയും ഏകദേശം 16 വർഷത്തിന് ശേഷം വീട് കണ്ടപ്പോൾ തനിക്ക് എങ്ങനെ തോന്നി എന്നും അദ്ദേഹം പങ്കുവെച്ചിരിക്കുകയാണ്. “ഇത് ഒരു തരം ഭ്രാന്താണ്,” അദ്ദേഹം വീഡിയോയിൽ പറഞ്ഞു. ആനയുമായി കളിക്കുന്നത് ഉൾപ്പെടെയുള്ള Read More…
എന്തു ചെയ്യുമെന്ന് പാകിസ്താന്‍ കാരി; ഇന്ത്യന്‍ പൗരനെ വിവാഹം കഴിച്ചു, മൂന്ന് മാസം ഗര്‍ഭിണി, നാടുകടത്തലിന്റെ നിഴലില്‍ മറിയം
ബുലന്ദ്ഷഹറിലെ ഖുര്‍ജയിലെ ഒരു ചെറിയ വീട്ടില്‍ കഴിയുന്ന മറിയത്തിന്റെ കണ്ണീര്‍ ഉണങ്ങുന്നില്ല. ഗര്‍ഭാവസ്ഥയില്‍ മൂന്ന് മാസം പിന്നിടുന്ന അവര്‍ ശാരീരികാവസ്ഥയോട് മാത്രമല്ല ഇപ്പോള്‍ അവര്‍ സ്വന്തമെന്ന് വിളിച്ചിരുന്ന ഒരു രാജ്യത്ത് ഭാവിയെക്കുറിച്ചുള്ള ആശങ്കകളുമായി കൂടിയാണ് അവര്‍ പൊരുതുന്നത്. ബുലന്ദ്ഷഹറിലെ 18 പാകിസ്ഥാന്‍ പൗരന്മാരില്‍ ഒരാളാണ് മറിയം. ഇന്ത്യന്‍ പൗരനെ വിവാഹം കഴിച്ച് ദീര്‍ഘകാല വിസയില്‍ ജീവിക്കുകയായിരുന്നു മറിയം. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചത് അവരുടെ ജീവിതം അനിശ്ചിതത്വത്തിലാക്കി. തുടര്‍ന്നാണ് പാകിസ്താന്‍കാര്‍ മടങ്ങിപ്പോകണമെന്നുള്ള ഇന്ത്യയുടെ Read More…
ഇന്ത്യാ- പാക് ആണവയുദ്ധമുണ്ടായാല്‍? ഒരാഴ്ചകൊണ്ട് 125 ദശലക്ഷം ആളുകള്‍ മരിക്കും? സൂര്യപ്രകാശം ഭൂമിയിലെത്തില്ല….
പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഭീതിദമായ ഒരു സാഹചര്യം പുകഞ്ഞു നില്‍ക്കുന്ന അന്തരീക്ഷത്തിലാണ് ഇരു രാജ്യങ്ങളുമുള്ളത്. ഇന്ത്യയും പാകിസ്ഥാനും പരസ്പരം പ്രഹരശേഷിയുള്ള ആണവായുധ രാഷ്ട്രങ്ങളാണെന്നിരിക്കെ ഒരു ആണവയുദ്ധം എത്രത്തോളം വിനാശകരമായിരിക്കും? ഒരു സമഗ്ര ഇന്ത്യ-പാകിസ്ഥാന്‍ ആണവ യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ എന്തായിരിക്കും? ആണവയുദ്ധത്തിന്റെ നാശനഷ്ടങ്ങള്‍ ജീവഹാനി മാത്രമല്ല. ഒരു ആണവയുദ്ധത്തിന് സൂര്യപ്രകാശം ഭൂമിയിലെത്തുന്നത് തടയാന്‍ കഴിയും, അതുവഴി ലോകമെമ്പാടുമുള്ള താപനില ശരാശരി 3.5-9 ഡിഗ്രി ഫാരന്‍ഹീറ്റിന് ഇടയില്‍ വര്‍ഷങ്ങളോളം കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നം ഉണ്ടാകും. രണ്ടാം ലോക മഹായുദ്ധത്തേക്കാള്‍ ഉയര്‍ന്ന മരണനിരക്ക് Read More…
1971-ലെ ഇന്ത്യാ- പാക് യുദ്ധത്തിൽ കോണ്ടം ഉപയോഗിച്ച് ഇന്ത്യയുടെ രഹസ്യ ഓപ്പറേഷന്‍! എന്താണ് സംഭവിച്ചത്?
ഇന്ത്യയും പാകിസ്ഥാനും നാല് തവണ യുദ്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് – 1947, 1965, 1971, 1999 എന്നീ വര്‍ഷങ്ങളില്‍. ഈ യുദ്ധങ്ങളിൽ ധീരതയുടെയും തന്ത്രപരമായി ശത്രുവിനെ തോൽപ്പിച്ചതിന്റെയും നിരവധി കഥകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ വിചിത്രമായ ഒന്ന് സംഭവിച്ചു. ഇന്ത്യൻ സേനയുടെ വൈദഗ്ധ്യവും തന്ത്രപരതയും തെളിയിക്കുന്ന സംഭവം. കാരണം യുദ്ധതന്ത്രങ്ങളില്‍ ഒന്നിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചത് ‘കോണ്ട’മായിരുന്നു. യുദ്ധവുമായി ഒരിക്കലും ബന്ധപ്പെടുത്താൻ കഴിയാത്ത ഒരു കാര്യം. ക്യാപ്റ്റൻ എംഎൻആർ സാമന്തും സന്ദീപ് ഉണ്ണിത്താനും Read More…
‘എനിക്കെന്റെ വീട്ടിൽ പോകണം’: 46 മണിക്കൂർ നീണ്ട ഇന്ത്യന്‍ ട്രെയിൻ യാത്രയെപ്പറ്റി ഫ്രഞ്ച് യുട്യൂബർ
ഇന്ത്യൻ റെയിൽവേ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെത്തിയാൽ ദീർഘദൂര ട്രെയിൻ യാത്രയ്ക്ക് ശ്രമിക്കരുതെന്ന് എല്ലാ വിദേശ വിനോദ സഞ്ചാരികൾക്കും മുന്നറിയിപ്പ് നൽകി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഫ്രഞ്ച് യൂട്യൂബർ. ഇന്ത്യയിൽ 46 മണിക്കൂർ നീണ്ട ട്രെയിൻ യാത്രയ്ക്കൊടുവിൽ വിക്ടർ ബ്ലാഹോ എന്ന യുട്യൂബറാണ് തന്റെ വ്യക്തിപരമായ അനുഭവം പങ്കുവെച്ചത്. ദീർഘദൂര യാത്രയിൽ താൻ തളർന്നു പോയി എന്നാണ് വിക്ടർ വ്യക്തമാക്കിയത്. വിക്ടർ പങ്കുവെച്ച വീഡിയോയിൽ മുംബൈയിൽ നിന്ന് വാരാണസിയിലേക്കും വാരണാസിയിൽ നിന്ന് ആഗ്രയിലേക്കും ആഗ്രയിൽ നിന്ന് Read More…
ദേ ഇതുകൊണ്ടാണ് ഞാന്‍ എന്റെ മക്കളെ ഇന്ത്യയില്‍ വളര്‍ത്തുന്നത് ; അമേരിക്കക്കാരി പറയുന്നത് കേട്ടോ?
ഇന്ത്യാക്കാരന്റെ വിദേശസ്വപ്‌നങ്ങളില്‍ ഏറ്റവുംമുന്നിലുള്ള ഭൂമികയാണ് അമേരിക്ക. പഠിക്കാനും ജീവിക്കാനും ഇന്ത്യവിടാന്‍ ഏറ്റവും മുന്‍ഗണന നല്‍കുകയും അതനു സരിച്ച് ജീവിതം ചിട്ടപ്പെടുത്താനും ശ്രമിക്കുമ്പോള്‍ ഭര്‍ത്താവിനും മൂന്ന് പെണ്‍മക്കള്‍ ക്കും ഒപ്പം 2021 ല്‍ ഇന്ത്യയിലേക്ക് താമസം മാറിയ അമേരിക്കക്കാരി ക്രിസ്റ്റന്‍ ഫിഷര്‍ ഇന്ത്യയില്‍ ജീവിക്കുന്നതിലും കുടുംബത്തെ ഇന്ത്യയില്‍ നയിക്കുന്നതിലും കുട്ടികളെ ഇന്ത്യയില്‍ വളര്‍ത്തുന്നതിലും ആനന്ദം കണ്ടെത്തുകയും അത് ആള്‍ക്കാരുമായി പങ്കുവെയ്ക്കുകയും ചെയ്യുകയാണ്. ഒരു വെബ് ഡെവലപ്മെന്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അവര്‍ ഇന്ത്യയില്‍ ഒരു കുടുംബം കൈകാര്യം ചെയ്യുന്നതിന്റെ Read More…









