അംരാത് (ഒമാന്‍): അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും. ശനിയാഴ്ച രാവിലെ 10.30-നാണ് കലാശപ്പോരാട്ടം നടക്കുന്നത്. സെമി ഫൈനലില്‍ ഇന്ത്യ എട്ട് വിക്കറ്റിന് അഫ്ഗാനിസ്ഥാനെയും പാകിസ്താന്‍ ഒന്‍പത് വിക്കറ്റിന് ബംഗ്ലാദേശിനെയുമാണ് പരാജയപ്പെടുത്തിയത്. ഇന്ത്യക്കെതിരെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 79 പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. ക്യാപ്റ്റനും ഓപ്പണറുമായ ലക്ഷ്യ റായ്ചന്ദാനി (90 പന്തില്‍ 13 ഫോറും ഒരു സിക്‌സുമടക്കം 93), Read More…

