തന്റെ വീട്ടുജോലിക്കാരനായ പാചകക്കാരന്റെ മാസവരുമാനത്തെക്കുറിച്ച് മുംബൈയിലെ സംരംഭകനായ മനുരാജ് ഗാർഗ് പങ്കുവെച്ച ലിങ്ക്ഡ്ഇൻ പോസ്റ്റ് ഇൻഡ്യയിലെ വരുമാനം, നികുതി സമ്പ്രദായം, സാമ്പത്തിക ഭദ്രത എന്നിവയെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. തന്റെ പാചകക്കാരൻ വിവിധ ജോലികളിലൂടെ പ്രതിമാസം 1.05 ലക്ഷം രൂപയോളം സമ്പാദിക്കുന്നുണ്ടെന്നാണ് ഗാർഗ് പോസ്റ്റിൽ കുറിച്ചത്. രാവിലേയും വൈകുന്നേരവും തന്റെ വീട്ടിലെ ജോലിക്കായി 18,000 രൂപയും, അതേ കെട്ടിടത്തിലെ മറ്റൊരു ഫ്ലാറ്റിൽ നിന്ന് 16,500 രൂപയും, തൊട്ടടുത്തുള്ള ഒരു കുടുംബത്തിന് ഭക്ഷണം പാകം ചെയ്തു നൽകുന്നതിലൂടെ 38,000 Read More…

