മുംബൈ: നടി ശില്‍പ്പാ ഷെട്ടി കുന്ദ്രയുടെ മുംബൈയിലെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്. റെസ്‌റ്റോറന്റ് ശൃംഖലയായ ബസ്‌റ്റിയനുമായി ബന്ധപ്പെട്ട കേസിലാണ് റെയ്‌ഡ്. 2014ല്‍ സ്‌ഥാപിക്കപ്പെട്ട ബ്രാന്‍ഡിന്റെ സഹ ഉടമയാണ് ശില്‍പ്പാ ഷെട്ടി. ഈ കേസിന്റെ ഭാഗമായി ബംഗളൂരുവിലെ ചില സ്‌ഥലങ്ങളിലും ആദായ നികുതി ഉദ്യോഗസ്‌ഥര്‍ പരിശോധന നടത്തി. ബംഗളുരുവില്‍ നിയമപരമായ സമയപരിധി കഴിഞ്ഞിട്ടും പ്രവര്‍ത്തിച്ച ബസ്‌റ്റിയന്‍ ഗാര്‍ഡന്‍ സിറ്റി എന്ന റെസ്‌റ്റോറന്റിനെതിരേ ബംഗളുരു പോലീസ് കഴിഞ്ഞ ദിവസം മുമ്പ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് റെയ്‌ഡ്. നടിക്കും Read More…
Tag: Income tax raid
കര്‍ണാടകത്തില്‍ ആദായനികുതി റെയ്ഡ് ; 23 പെട്ടികളില്‍ നിന്നും കണ്ടെത്തിയത് 42 കോടി രൂപ
ബെംഗളൂരു: കര്‍ണാടകത്തില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ 23 പെട്ടികളിലായി അടുക്കി വെച്ചിരുന്ന 42 കോടിയോളം രൂപ കണ്ടെത്തി. ബെംഗളൂരു നഗരത്തില്‍ മുന്‍ കോര്‍പ്പറേറ്ററുടെയും മുന്‍ കോണ്‍ട്രാക്ടറുടേയും വസതിയില്‍ നിന്നാണ് പണം പിടിച്ചത്. കര്‍ണാടക സ്റ്റേറ്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റാണ് ഒരു ബില്‍ഡറായ അംബികാപതി. ഭാര്യ അശ്വതമ്മ 1995ല്‍ ഒരിക്കല്‍ കോര്‍പ്പറേറ്ററായിരുന്നു. പണം നിറച്ച കാര്‍ട്ടണുകള്‍ ഒരു കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു റെയ്ഡ് ഐടി സംഘം കണ്ടെത്തുന്നത്. 500 രൂപയുടെ വിവിധ കെട്ടുകളായിട്ടാണ് പണം Read More…


