ലിംഗവലുപ്പം കൂട്ടാനുള്ള ശസ്ത്രക്രിയ പാളി. നൈജീരിയൻ–ബ്രിട്ടീഷ് ഇൻഫ്ലുവൻസറായ ഇഗോ ഉപിരിബോ (43) മരണപ്പെട്ടു. ഭാര്യയോടൊപ്പം തായ്‌ലൻഡ് സന്ദർശിക്കുന്നതിനിടെ ബാങ്കോക്കിൽ വച്ചാണ് ഇയാൾ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മാർച്ചിലായിരുന്നു ഈ സംഭവം നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള തിരുമ്മൽ ചികിത്സയ്ക്കിടെ ഉപിരിബോയ്ക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും ബോധക്ഷയം ഉണ്ടാവുകയും ചെയ്തു. ഉടൻ തന്നെ ഇയാളെ കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു വലിയ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് വിവരം. ഇവിടെ സിടി സ്കാനിങ്ങിന് വിധേയനാക്കുന്നതിന് തൊട്ടുമുമ്പ് Read More…

