പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ അമ്പത്തിമൂന്നുകാരന് മൂന്ന് ജീവപര്യന്തം തടവും 5,35,000 രൂപ പിഴയും 12 വര്‍ഷം കഠിനതടവും. കൊന്നത്തടി ഇഞ്ചപാതല്‍ നെല്ലിക്കുന്നേല്‍ കുമാര്‍ എന്നു വിളിക്കുന്ന ലെനിന്‍ കുമാറിനെയാണ് ഇടുക്കി അതിവേഗ കോടതി ജഡ്‌ജി ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്. 2020 ലാണ് കേസിനാസ്‌പദമായ സംഭവം. മുതിരപ്പുഴയാറില്‍ കുളിക്കാനെത്തിയ പെണ്‍കുട്ടിയെ പരിസരത്തുള്ള പാറയുടെ മറവില്‍ കൊണ്ടുപോയി പ്രതി പീഡിപ്പിച്ചതായാണു കേസ്. സംഭവശേഷം ശാരീരിക അസ്വസ്‌ഥതയോടെ ആശുപത്രിയിലെത്തിയ കുട്ടിയെ ഡോക്‌ടര്‍ പരിശോധിച്ചപ്പോഴാണു ഗര്‍ഭിണിയാണെന്നറിഞ്ഞത്. തുടര്‍ന്ന് ആശുപത്രി Read More…