Movie News

ടോവിനോ തോമസ്- തൃഷ ചിത്രം ‘ഐഡന്റിറ്റി’ ജനുവരി രണ്ടിന്എത്തുന്നു

ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് – അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന “ഐഡന്റിറ്റി” ജനുവരി രണ്ടിന് ലോകമെമ്പാടും പ്രദർശനത്തിനൊരുങ്ങുന്നു. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ Dr. റോയി സി ജെയും ചേർന്നാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര പ്രതികരണമാണ് സോഷ്യൽ മീഡിയിൽ ലഭിക്കുന്നത്. ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ആ സംഭവത്തിന്റെ സാക്ഷിക്കൊപ്പം ഹരൺ ശങ്കർ എന്ന സ്കെച്ച് ആർട്ടിസ്റ്റും പൊലീസും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന Read More…

Oddly News

മറ്റൊരാളുടെ ഐഡന്റിറ്റിയില്‍ 58കാരന്‍ കഴിഞ്ഞത് 35 വര്‍ഷം; ജോലിയും വാങ്ങി, കാറും മേടിച്ചു, പണവും മോഷ്ടിച്ചു…!

മറ്റൊരാളുടെ ഐഡന്റിറ്റി മോഷ്ടിച്ച് അയാളായി കഴിഞ്ഞയാളെ അറസ്റ്റു ചെയ്തു മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. മാത്യു ഡേവിഡ് കെയ്‌റന്‍സ് എന്ന 58 കാരന്‍ വില്യം ഡൊണാള്‍ഡ് വുഡ്സ് എന്നയാളുടെ പേരും വിലാസവും തട്ടിയെടുത്ത് ജോലി വാങ്ങിക്കുകയും അയോവ യൂണിവേഴ്സിറ്റിയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ജീവനക്കാരനായി ജോലി നേടുകയും കാര്‍ വാങ്ങുകയും ചെയ്തു. മറ്റൊരാളുടെ ഐഡന്റിറ്റി മോഷ്ടിക്കുകയും കഴിഞ്ഞ 35 വര്‍ഷമായി അത് ഉപയോഗിക്കുകയും ചെയ്തതായി മാത്യൂ സമ്മതിച്ചതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്ത് മാനസികരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂ മെക്സിക്കോയിലെ ആല്‍ബുകെര്‍ക്കിലെ ഒരു Read More…

Featured Movie News

ബോളിവുഡ് നായിക മന്ദിര ബേദി ടോവിനോ ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക്

ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ഐഡന്റിറ്റി പ്രഖ്യാപനസമയം മുതൽ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ചിത്രമാണ്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഓരോ പുതിയ അപ്ഡേറ്റുകളും ഐഡന്റിറ്റിയുടെ ക്യാൻവാസ് വലുതാക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ താരനിരയിലേക്ക് ബോളിവുഡിന്റെ സൂപ്പർ നായിക മന്ദിര ബേദികൂടി എത്തിയിരിക്കുകയാണ്. ബോളിവുഡ് സിനിമ ലോകത്ത് സൂപ്പർ നായികയായും ടെലിവിഷൻ അവതാരികയായും സീരിയൽ താരമായും ഏറെ ജനപ്രീതിയുള്ള താരമാണ് മന്ദിര ബേദി. പ്രഭാസ് ചിത്രമായ Read More…