അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലുമായി നടക്കുന്ന 2024 ലെ ടി20 ലോകകപ്പില്‍ കുഞ്ഞന്മാരുടെ വിളയാട്ടം. ചെറുമീനുകള്‍ ആടിത്തിമിര്‍ത്തപ്പോള്‍ ആദ്യ മത്സരങ്ങളില്‍ മുന്‍ ചാംപ്യന്മാരായ പാകിസ്താനും ന്യൂസിലന്റും ഉള്‍പ്പെടെ പരിക്കു പറ്റിയത് വമ്പന്മാര്‍ക്ക്. ആദ്യമായി ടി20 ലോകകപ്പില്‍ കളിക്കുന്ന അമേരിക്ക പാകിസ്താനെ തകര്‍ത്തുകൊണ്ടു തുടങ്ങിയ പരിപാടിയില്‍ ഒടുവില്‍ വീണത് ന്യൂസിലന്റാണ്. ആദ്യ അട്ടിമറി നടത്തിയത് അമേരിക്കയായിരുന്നു. ഡാളസിനെ ഗ്രാന്റ് പ്രെയറി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം സൂപ്പര്‍ ഓവറിലാണ് അവസാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഏഴ് വിക്കറ്റിന് 159 റണ്ണെടുത്തു. Read More…