Good News

ഇതാകണം റിപ്പോര്‍ട്ടിംഗ്; വെള്ളപ്പൊക്കത്തില്‍ IAF ഹെലികോപ്റ്ററിന്റെ അടിയന്തര ലാന്‍ഡിംഗ്, ദൃശ്യങ്ങളുമായി വ്ളോര്‍

ബീഹാറില്‍ വെള്ളപ്പൊക്കം അതിരൂക്ഷമായി തുടരുകയാണ്. പല സ്ഥലങ്ങളിലും കടുത്ത നാശമാണ് വെള്ളപ്പൊക്കം മൂലം ഉണ്ടായിരിക്കുന്നത്. ഇതിനിടയില്‍ ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ നിന്നും പുറത്തുവരുന്ന അപ്രതീക്ഷിതമായ ഒരു നിമിഷത്തിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്., വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇന്ത്യന്‍ വ്യോമസേനയുടെ (IAF) ഹെലികോപ്റ്റര്‍ ഔറായ് ബ്ലോക്കിലെ വെള്ളക്കെട്ടുള്ള പ്രദേശത്ത് അടിയന്തര ലാന്‍ഡിംഗ് നടത്തിയതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്. വെള്ളത്തില്‍ ഭാഗികമായി മുങ്ങിയ ഹെലികോപ്റ്ററിന്റെ വീഡിയോ ദൃശ്യം രാജ്യത്തിന്റെ പലഭാഗത്തുനിന്നുമുള്ള ആളുകള്‍ ഏറെ കൗതുകത്തോടെയാണ് നോക്കി കണ്ടത്. Read More…