Healthy Food

നിങ്ങള്‍ക്ക് ഇടയ്ക്കിടെ വിശക്കുന്നുണ്ടോ? കാരണങ്ങള്‍ ഇവയാകാം !

ശരീരത്തിന് ഭക്ഷണം ആവശ്യമാണ് എന്നതിന്റെ സൂചനയാണ് വിശപ്പ്. വിശപ്പ് സഹിക്കാന്‍ കഴിയുക എന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. വിശപ്പകറ്റാനാണല്ലോ നമ്മളെല്ലാവരും ജോലിചെയ്യുന്നത് . നന്നായി ഭക്ഷണം കഴിക്കുന്നവര്‍ക്കായിരിക്കും മിക്കവാറും ഇടക്കിടെ വിശക്കുന്നത്.എന്നാല്‍ ചിലപ്പോഴൊക്കെ നിങ്ങള്‍ക്കും തോന്നാറില്ലേ ഇത്രയും കഴിച്ചിട്ടും പിന്നെയും വിശക്കുന്നത് എന്തുകൊണ്ടാണെന്ന്? താഴെ പറയുന്നവയാകാം ഇതിന്റെ കാരണങ്ങള്‍. വയർ നിറക്കാന്‍ നാരുകളോളം മെച്ചപ്പെട്ട ഒന്നില്ല. ഓട്ട്മീൽ, ഫ്‌ളാക്‌സ് സീഡ്, മധുരക്കിഴങ്ങ് എന്നിവയൊക്കെ കുറച്ചധികം സമയത്തേക്ക് വിശപ്പ് അകറ്റുന്നതിന് വളരെ നല്ലതാണ്.

Healthy Food

രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ വിശക്കാറുണ്ടോ ? ആ സമയത്ത് എന്തൊക്കെ കഴിയ്ക്കാം ?

പലര്‍ക്കും രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉള്ള പ്രശ്നമാണ് വിശപ്പ്. അത്താഴം കഴിച്ചു കഴിഞ്ഞും പലരേയും ഇത്തരത്തില്‍ വിശപ്പ് കുഴപ്പത്തിലാക്കാറുണ്ട്. അത്താഴം കഴിച്ചതിന് ശേഷവും ഇത്തരം വിശപ്പുണ്ടാകുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്. നേരത്തെ അത്താഴം കഴിക്കുന്നത്, വൈകുന്നേരങ്ങളില്‍ വലിയ രീതിയിലുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത്, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവയെല്ലാം വിശപ്പിന് കാരണമാകാറുണ്ട്. ഈ സമയം എന്തെങ്കിലും ചെറിയ രീതിയില്‍ കഴിയ്ക്കേണ്ടതും ആരോഗ്യത്തിന് നല്ലതാണ്. ഈ സമയം ആരോഗ്യകരമായ സ്നാകുകള്‍ കഴിക്കുന്നതായിരിയ്ക്കും ഏറെ ഉത്തമം.