വെളുത്തുള്ളിയും മീനും കഴിച്ച ശേഷമെത്തിയ ജെന്നിഫര്‍ ലോറന്‍സുമായുള്ള തന്റെ ചുംബനം ഭയാനകമായിരുന്നു എന്നും വെറുത്തുപോയെന്നും നടന് ലിയാം ഹെംസ്വെര്‍ത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി നടി. വിശപ്പിനാണ് ആഹാരം കഴിക്കുന്നതെന്നും ചുംബനം ഓര്‍ത്ത് കഴിക്കുന്ന കാര്യം മാറ്റിവെയ്ക്കാന്‍ കഴിയില്ലെന്നുമായിരുന്നു നടിയുടെ മറുപടി. ജിമ്മി ഫാലോണിന്റെ ദി ടുനൈറ്റ് ഷോയിലെ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഹംഗര്‍ഗെയിംസ് സിനിമയുടെ ഫ്രാഞ്ചൈസിയിലെ ഒരു സിനിമയില്‍ ലോറന്‍സുമായി ചുണ്ടുകള്‍ പൂട്ടിയതിന്റെ അനുഭവം ലിയാം വിശദീകരിച്ചത്. ചുംബന രംഗത്തിന് തൊട്ടുമുമ്പ് മുമ്പ് ജെന്നിഫര്‍ വെളുത്തുള്ളിയും ട്യൂണയും കഴിചച്ചിരുന്നതായും Read More…