ബംഗളൂരു: ജ്യോത്സ്യന്റെ നിർദേശപ്രകാരം ക്ഷേത്രത്തിൽ മകളെ നരബലി നൽകാൻ ശ്രമിച്ച അമ്മ പിടിയിൽ. ബംഗളൂരു തനിസാന്ദ്ര മെയിൻ റോഡിന് സമീപം അഗ്രഹാര ലേഔട്ടിലെ ഹരിഹരേശ്വര ക്ഷേത്രത്തിലാണ് സംഭവം. കഴുത്തിനുപിന്നിൽ വെട്ടേറ്റ മകളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ബുധനാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. അനേക്കലിൽ താമസിക്കുന്ന സരോജമ്മയാണ് (55) മകൾ രേഖയെ (25) വെട്ടിയത്. ഇരുവരും കഴിഞ്ഞദിവസം രാവിലെ നാലരയോടെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു. പ്രാർഥിച്ചുകഴിഞ്ഞപ്പോഴാണ് സരോജമ്മ മകളെ പിന്നിൽനിന്ന് അരിവാൾ ഉപയോഗിച്ച് വെട്ടിയത്. രേഖയുടെ നിലവിളികേട്ട് ഓടിക്കൂടിയവർ Read More…
Tag: human sacrifice
നരബലി നടത്തിയിരുന്ന മെക്സിക്കോയിലെ പിരമിഡ് തകര്‍ന്നു ; വലിയ നാശം വരാന്‍ പോകുന്നെന്ന് ഗോത്രസമൂഹം
മെക്സിക്കോയിലെ പുരാതന ഗോത്രവര്‍ഗ്ഗക്കാരായു പുരേപെച്ച നിര്‍മ്മിച്ചതെന്നും നരബലിക്കായി ഉപയോഗിച്ചിരുന്നു എന്ന് കരുതപ്പെടുന്നതുമായി മെക്സിക്കോയിലെ ചരിത്രപ്രധാനമായ പരിമിഡിന്റെ ഒരു ഭാഗം തകര്‍ന്നു. ജൂലൈ 30-ന് മെക്സിക്കോയില്‍ ഉണ്ടായ കനത്ത മഴയെത്തുടര്‍ന്നാണ് ‘യകാറ്റ പിരമിഡ്’ തകര്‍ന്നത്. സംഭവം ഒരു വിനാശത്തിന്റെ തുടക്കത്തിന്റെ സൂചനയായിട്ടാണ് ഗോത്രവര്‍ഗ്ഗക്കാരുടെ വിശ്വാസം. മൈക്കോകാന്‍ സംസ്ഥാനത്തെ ഇഹുവാറ്റ്സിയോയുടെ പുരാവസ്തു സൈറ്റിന്റെ ഭാഗമാണ് യകാറ്റ. അതിന്റെ ഒരു വശമാണ് തകര്‍ന്നത്. ഇത്തരം കാര്യങ്ങള്‍ വരാനിരിക്കുന്ന ഏതൊ വലിയ നാശത്തിന്റെ അതിന്ദ്രീയ അടയാളമായിട്ടാണ് ഗോത്രവര്‍ഗ്ഗക്കാരുടെ വിശ്വാസം. ആസ്ടെക്കുകളെ പരാജയപ്പെടുത്തുന്നതിന് പേരുകേട്ട, Read More…


