സിഡ്നി: പരമ്പരാഗതമായി മൃതദേഹം അടക്കം ചെയ്യുന്നതിനും ദഹിപ്പിക്കുന്നതിനും പുറമെ, മരണാനന്തര സംസ്കാരത്തിന് ‘ഹ്യൂമൻ കോമ്പോസ്റ്റിങ്’ (Human Composting) അഥവാ ‘ടെറാമേഷൻ’ (Terramation) എന്ന പുതിയ രീതിക്ക് നിയമസാധുത നൽകാനൊരുങ്ങി ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ്. മനുഷ്യശരീരത്തെ സ്വാഭാവിക ജൈവപ്രക്രിയയിലൂടെ പ്രകൃതിദത്തമായ മണ്ണിലേക്ക് ലയിപ്പിക്കുന്ന രീതിക്കാണ് ഇതിലൂടെ കളമൊരുങ്ങുന്നത്. പ്രത്യേക നിയന്ത്രിത സാഹചര്യങ്ങളിൽ ജൈവ സാങ്കേതികവിദ്യ ഉപയോഗിച്ച് മൃതദേഹത്തെ വളത്തിന് സമാനമായ വസ്തുവാക്കി മാറ്റുകയാണ് ഇതിൽ ചെയ്യുന്നത്. സാധാരണ ശവസംസ്കാര രീതികളെ അപേക്ഷിച്ച് സ്ഥലപരിമിതി പരിഹരിക്കാനും ഊർജ ഉപഭോഗവും Read More…

